ദോഹ : മമ്മൂട്ടിയുടെ അടുത്തതായി തീയറ്ററുകളിൽ എത്താൻ പോകുന്ന ചിത്രം റോഷാക്ക് ഒരു കുടുംബ ചിത്രമാണെന്ന് താരം. ദോഹയിൽ റോഷാക്കിന്റെ ആഗോള പ്രചാരണത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള വാർത്തസമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കുന്നത്. മമ്മൂട്ടി അടുത്തിടെ എന്തുകൊണ്ട് കുടുംബ ചിത്രങ്ങൾ ഒന്നും ചെയ്യുന്നില്ല എന്ന ചോദ്യത്തിനാണ് താരം റോഷാക്ക് ഒരു കുടുംബ ചിത്രമാണ് മറുപടിയായി അറിയിക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ഈ ചിത്രം ഫാമിലിക്ക് കാണാവുന്നതാണ്, എന്റെ എല്ലാ പടങ്ങളും ഫാമിലി കാണുന്നവയാണ്. ഓരോ കുടുംബത്തിനും ഓരോ കഥയാണ്. ഇതു ഒരു കുടുംബത്തിന്റെ കഥയാണ്. ഒരു ഭാര്യ ഭർത്താവ് കഥയാണ് ഈ ചിത്രത്തിന്റെ" മമ്മൂട്ടി പറഞ്ഞു. 


ALSO READ : Aanaparambile World Cup : ഖത്തറിൽ ലോകകപ്പ് എത്തുന്നതിന് മുമ്പ് ആനപ്പറമ്പിലെ വേൾഡ് കപ്പ് എത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു



ഏറെ നിഗൂഢതകർ നിറച്ചാണ് മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ട്രെയിലറും അവതരിപ്പിച്ചിരുന്നത്. ചിത്രത്തിന്റെ ആദ്യ അപ്ഡേറ്റുകളിൽ മമ്മൂട്ടി ഒരു സൈക്കോ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പേർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ അത് മമ്മൂട്ടി തന്നെ ഒരു മാധ്യമത്തിന് നൽകി അഭിമുഖത്തിൽ നിഷേധിക്കുകയായിരുന്നു. ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞനായി ആണ് മമ്മൂട്ടി എത്തുന്നതെന്നാണ് ഏറ്റവും അവസാനമായി സിനിമയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ സ്ഥാപനമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിൽ ഒക്ടോബർ 7 ന്  റിലീസ് ചെയ്യും. കഴിഞ്ഞ ദിവസമാണ് റോഷാക്കിന്റെ സെൻസറിങ് നടപടികൾ പൂർത്തിയാക്കിയത്. 


ALSO READ : Oru Thekkan Thallu Case Movie OTT : ഒരു തെക്കൻ തല്ലു കേസ് ഉടൻ നെറ്റ്ഫ്ലിക്സിലും; ഒടിടി റിലീസ് പ്രഖ്യാപിച്ചു


മമ്മൂട്ടിയെ കൂടാതെ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീർ അബ്ദുളാണ്. റോഷാക്കിന്റെ ചിത്രീകരണം അതിരപ്പിള്ളിയിൽ പുരോഗമിക്കുകയാണ്.  നിമിഷ് രവിയാണ് റോഷാക്കിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ്  കിരൺ ദാസും സംഗീതം നൽകുന്നത് മിഥുൻ മുകുന്ദനുമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.