Oru Thekkan Thallu Case Movie OTT : ഒരു തെക്കൻ തല്ലു കേസ് ഉടൻ നെറ്റ്ഫ്ലിക്സിലും; ഒടിടി റിലീസ് പ്രഖ്യാപിച്ചു

Oru Thekkan Thallu Case OTT Update : ചിത്രം ഒക്ടോബർ ആറിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ആപ്പ്കമിങ് ലിസ്റ്റിൽ ചിത്രത്തിൻറെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Oct 2, 2022, 03:37 PM IST
  • ഇന്ത്യയ്ക്ക് അകത്ത് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്‌സാണ്.
  • ചിത്രം ഒക്ടോബർ ആറിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ആപ്പ്കമിങ് ലിസ്റ്റിൽ ചിത്രത്തിൻറെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ഇന്ത്യയ്ക്ക് പുറത്ത് ഒടിടി പ്ലാറ്റ്‌ഫോമായ സിംപ്ലി സൗത്തിൽ ചിത്രം എത്തുമെന്ന് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു.
  • ഒക്ടോബർ 5 മുതൽ ഒരു തെക്കൻ തല്ല് കേസ് സിംപ്ലി സൗത്തിൽ സ്ട്രീമിങ് ആരംഭിക്കുന്നത്.
Oru Thekkan Thallu Case Movie OTT : ഒരു തെക്കൻ തല്ലു കേസ് ഉടൻ നെറ്റ്ഫ്ലിക്സിലും; ഒടിടി റിലീസ് പ്രഖ്യാപിച്ചു

ബിജു മേനോന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം ഒരു തെക്കൻ തല്ലു കേസ് ഉടൻ ഒടിടിയിൽ എത്തുന്നു. ഇന്ത്യയ്ക്ക് അകത്ത് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്‌സാണ്. ചിത്രം ഒക്ടോബർ ആറിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ആപ്പ്കമിങ് ലിസ്റ്റിൽ ചിത്രത്തിൻറെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ഒടിടി പ്ലാറ്റ്‌ഫോമായ സിംപ്ലി സൗത്തിൽ ചിത്രം എത്തുമെന്ന് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 5 മുതൽ ഒരു തെക്കൻ തല്ല് കേസ് സിംപ്ലി സൗത്തിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളം, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നത്.

സെപ്റ്റംബർ 8 ന് ഓണം റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ജി.ആർ ഇന്ദു ഗോപൻറെ പ്രശസ്തമായ നോവൽ അമ്മിണിപ്പിള്ള വെട്ടു കേസാണ് തെക്കൻ തല്ല് കേസ് എന്ന പേരിൽ സിനിമയായി അവതരിപ്പിച്ചത്.  80 കളിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ  മാസ്സും ആക്ഷനോടും കൂടിയാണ് സംവിധായകൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: Oru Thekkan Thallu Case: 'കുഞ്ഞുകുഞ്ഞ്‌‌' ആയി അഖിൽ കവലയൂർ‌! 'ഒരു തെക്കൻ തല്ലുകേസ്‌' ക്യാരക്ടർ പോസ്റ്റർ

ബ്രോ ഡാഡിയുടെ രചയിതാക്കളിൽ ഒരാളാണ് ചിത്രത്തിൻറെ സംവിധായകൻ ശ്രീജിത്ത് എൻ. ചിത്രത്തിൽ  പത്മപ്രിയ, നിമിഷ സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. E4 എന്റർടെയ്ൻമെന്റ് എന്റർടൈൻമെൻറ്സും സൂര്യ ഫിലിമിസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജി.ആർ.ഇന്ദുഗോപന്റെ കഥയിൽ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടനാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്. ഒരിടവേളയ്ക്ക് ശേഷം പത്മപ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിജു മേനോന്റെ ഇതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും കൂടുതൽ ബഡ്ജറ്റ് ഉള്ള ചിത്രമായിരുന്നു ഒരു തെക്കൻ തല്ല് കേസ്. 

എഡിറ്റർ: മനോജ് കണ്ണോത്ത്, സംഗീതസംവിധായകൻ: ജസ്റ്റിൻ വർഗീസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ: തപസ് നായിക്, വരികൾ: അൻവർ അലി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷാഫി ചെമ്മാട്, ലൈൻ പ്രൊഡ്യൂസർ - പ്രേംലാൽ കെ.കെ, ഫിനാൻസ് കൺട്രോളർ - ദിലീപ് എടപ്പറ്റ, സ്റ്റിൽ ഫോട്ടോഗ്രാഫർ: അനീഷ് അലോഷ്യസ്, പബ്ലിസിറ്റി ഡിസൈനർ: ഓൾഡ് മങ്ക്‌സ്, ടീസർ കട്ട്സ്: ഡോൺമാക്സ്, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ, സ്റ്റണ്ട്‌സ്: സുപ്രീം സുന്ദർ. മാഫിയ ശശി, പിആർഒ: എ എസ് ദിനേശ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്: വിവേക് ​​രാമദേവൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News