റോഷാക്കിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം; ദിലീപും സുരാജും പ്രധാനവേഷത്തിൽ
Nissam Basheer`s Dileep, Suraj Venjaramoodu Movie : റോഷാക്കിന്റെ തിരക്കഥകൃത്തായ സമീർ അബ്ദുൾ ആണ് ദിലീപ്-സുരാജ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്
മമ്മൂട്ടിയുടെ റോഷാക്ക് എന്ന സിനിമയ്ക്ക് ശേഷമുള്ള നിസാം ബഷീറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ദിലീപും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. റോഷാക്കിന്റെ രചന നിർവഹിച്ച സമീർ അബ്ദുളാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബാദുഷ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ്, വണ്ടർഹാൾ സിനിമകളുടെ ബാനറുകളിൽ എൻ എം ബാദുഷയും ആന്റോ ജോസഫും ദിലീപും ചേർന്നും ചിത്രം നിർമിക്കുന്നത്. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.
നിസാം ബഷീറിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്ന ഈ സിനിമ. കെട്ട്യോളാണ് എന്റെ ഭാര്യ എന്ന അസിഫ് അലി ചിത്രമാണ് നിസാം ആദ്യമായി സംവിധാനം ചെയ്യുന്നത്. തുടർന്ന് മമ്മൂട്ടിയെ സ്റ്റൈലിഷായി സ്ക്രീനിലെത്തിച്ച റോഷാക്ക് ഒരുക്കുകയായിരുന്നു നിസാം.
ALSO READ : Pachuvum Athbutha Vilakkum OTT : ഫഹദിന്റെ പാച്ചുവും അത്ഭുതവിളക്കും ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം തന്നെ ബിന്ദു പണിക്കരുടെ കഥാപാത്രവും വളരെയേറെ പ്രശംസ നേടിയിരുന്നു. പ്രേക്ഷക പ്രശംസയോടൊപ്പം വളരെ മികച്ച നിരൂപക പ്രശംസയും നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. മേക്കിങാണ് എടുത്ത് സൂചിപ്പിക്കേണ്ട മറ്റൊരു സവിശേഷത. സംവിധായകൻ നിസാം ബഷീർ മനോഹരമായി സിനിമ ഒരുക്കിയിട്ടുണ്ട്. മികച്ച ഒരു ത്രില്ലിങ് അനുഭവം നൽകാൻ ചിത്രത്തിന് സാധിച്ചിരുന്നു. അഭിമുഖങ്ങളിൽ മമ്മൂട്ടി പറഞ്ഞതുപോലെ ഒരു എക്സപ്പീരിമെന്റ്റ് സിനിമ തന്നെയാണ് റോഷാക്ക്. ആ എക്സപ്പീരിമെന്റ് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യും. ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന ജോണറിനോട് ചിത്രം 100% നീതി പുലർത്തിയിട്ടുണ്ട്.
അരുൺ ഗോപിയുടെ ബാന്ദ്ര, റാഫിയുടെ വോയിസ് ഓഫ് സത്യനാഥൻ എന്നീ ചിത്രങ്ങളാണ് ദിലീപിന്റേതായി തിയറ്ററുകളിലെത്താൻ ഒരുങ്ങുന്നത്. കൂടാതെ താരത്തിന്റെ 148-ാം (D-148) എന്ന് ചിത്രത്തിന്റെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ഡി-148 ന് ചിത്രീകരണത്തിന് ശേഷം നിസാം ബഷീർ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...