Pachuvum Athbutha Vilakkum OTT : ഫഹദിന്റെ പാച്ചുവും അത്ഭുതവിളക്കും ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

Pachuvum Athbutha Vilakkum OTT Release Date : സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും  

Written by - Zee Malayalam News Desk | Last Updated : May 23, 2023, 02:10 PM IST
  • ഏപ്രിൽ 28ന് തിയറ്ററുകളിൽ റിലീസായ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും
  • സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനാണ് സംവിധായകൻ
  • അഖിന്റെ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും
  • ചിത്രം തിയറ്ററുകളിൽ 25 ദിവസം പിന്നിട്ടു
Pachuvum Athbutha Vilakkum OTT : ഫഹദിന്റെ പാച്ചുവും അത്ഭുതവിളക്കും ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

Pachuvum Athbutha Vilakkum OTT Release Update : ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഒടിടി റീലിസിന് ഒരുങ്ങുന്നു. ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മെയ് 26 മുതൽ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. നവാഗതനായ അഖിൽ സത്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനാണ് അഖിൽ. 

ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തിയ ചിത്രം 25 പ്രദർശനത്തിന് ശേഷമാണ് ഡിജിറ്റൽ സംപ്രേഷണത്തിന് തയ്യാറെടുക്കുന്നത്. തിയറ്ററിൽ നിന്നും മികച്ച പ്രതികരണമാണ് ഫഹദ് ഫാസിൽ ചിത്രം നേടിയെടുത്തത്. ഇൻഡസ്ട്രി ഹിറ്റ് 2018 സിനിമയുടെ ബോക്സ് ഓഫീസ് തേരോട്ടത്തിനിടെ പാച്ചുവും അത്ഭുതവിളക്കിനും പിടിച്ച് നിൽക്കാൻ സാധിച്ചിട്ടുണ്ട്.

ALSO READ : Chaaver Movie : ടിനു പാപ്പച്ചന്റെ ചാവേർ ഉടൻ തിയറ്ററുകളിലേക്ക്; സൂചനയുമായി പുതി അപ്ഡേറ്റ്

സത്യൻ അന്തിക്കാടിന്റെ സഹസംവിധായതൻ പ്രവർത്തിച്ചതിൽ നിന്നുമാണ് പാച്ചു അത്ഭുതവിളക്കും സിനിമയിലൂടെ സ്വതന്ത്രസംവിധായകനാകുന്നത്. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സത്യൻ അന്തിക്കാട് സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു അഖിൽ. അഖിലിന്റെ ഡോക്യുമെന്ററികൾ രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്.  പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അഖിൽ സത്യൻ തന്നെയാണ്.

ഫഹദ് ഫാസിലിനെ കൂടാതെ വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, അന്തരിച്ച നടൻ ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം, മോഹൻ ആഗാഷേ, ഛായാ കാദം, പിയൂഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്. വിതരണവും അദ്ദേഹം തന്നെയാണ്. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ഗോവ, എറണാകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, സൗണ്ട് ഡിസൈനർ - അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട് ഡയറക്ടർ - ഷാം കൗശൽ, കോസ്റ്റ്യൂം സ്റ്റൈലിസ്റ്റ് - ഉത്തരാ മേനോൻ,  വരികൾ - രാജ് ശേഖർ, മനു മഞ്ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News