ദുൽഖർ സൽമാൻ നായകനായ സല്യൂട്ടിന് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാകുന്നത് നിവിൻ പോളിയാണ്. ചിത്രത്തിന് ഇതുവരെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണിപ്പോൾ. മൈസൂരിലാണ് നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംങ് നടന്നത്. രണ്ട് മാസം നീണ്ടു നിന്ന ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയായതായി അറിയിച്ചിരിക്കുന്നത്. നടൻ സൈജു കുറുപ്പും റോഷൻ ആൻഡ്രൂസും ചിത്രത്തിന്റെ ഷൂട്ടിംങ് പൂര്‍ത്തിയായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

റോഷൻ ആൻഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:


''പാക്ക് അപ്പ് ദിവസം !!! എന്റെ എല്ലാ സാങ്കേതിക വിദഗ്ധർക്കും കലാകാരന്മാർക്കും നന്ദി. എന്റെ നിർമ്മാതാക്കളായ അജിത് വിനായകനും സരത്തിനും വലിയ ആലിംഗനം. പ്രിയ നവീൻ ഈ മനോഹരമായ തിരക്കഥയ്ക്ക് നന്ദി. നിങ്ങൾക്ക് എല്ലാവർക്കും എന്റെ സ്നേഹം...''


Also Read: Ottu Malayalam Movie: മലയാളത്തില്‍ 'ഒറ്റ്', തമിഴില്‍ 'രണ്ടകം'... കുഞ്ചാക്കോ ബോബന്‍- അരവിന്ദ് സ്വാമി ചിത്രം ഉടന്‍ എത്തും; ഫെല്ലിനിയുടെ സിനിമ


 


സൈജു കുറുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ


''റോഷൻ ആൻഡ്രൂസ്-നിവിൻ പോളി സിനിമയുടെ ചിത്രീകരണം മൈസൂരിൽ പൂർത്തിയായി... മൈസൂർ, ബാംഗ്ലൂർ, ചിത്രദുർഗ, സുന്ദർ, ഹോസ്‌പേട്ട് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്... രണ്ട് മാസത്തോളം നീണ്ട ഷൂട്ടിംഗ് യാത്ര, അതിഗംഭീര ക്രൂ അംഗങ്ങളുമായി ഇന്ന് രാവിലെ അവസാനിച്ചു...ദൈവം അനുഗ്രഹിക്കട്ടെ...''


വിനായക അജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. ആര്‍ ദിവാകര്‍ ആണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. സിജു വില്‍സണ്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഒരായിരം തടസങ്ങൾ, അതിലേറെ വെല്ലുവിളികൾ... ഒടുവിൽ ബ്ലെസി–പൃഥ്വിരാജ് ടീമിന്റെ 'ആടുജീവിതം' പൂർത്തിയായി


പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്ന പദ്ധതി എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ചിത്രത്തിന്റെ വിശേഷങ്ങൾ പലപ്പോഴായി സംവിധായകൻ ബ്ലെസിയും പൃഥ്വിരാജും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിക്കുകയാണ് പൃഥ്വിരാജ്. 


'14 വർഷം, ഒരായിരം തടസങ്ങൾ, അതിലേറെ വെല്ലുവിളികൾ, മഹാമാരിയുടെ മൂന്ന് തരം​ഗങ്ങൾ, ബ്ലെസിയുടെ ആടുജീവിതം പാക്കപ്പ് ആയി'. ഇങ്ങനെയാണ് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രവും ബ്ലെസിയുടെ ഒരു ചിത്രവും കുറിപ്പിനൊപ്പം പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. മിനിറ്റുകൾക്കുള്ളിൽ തന്നെ പൃഥ്വിരാജിന്റെ പോസ്റ്റ് വൈറലായി കഴിഞ്ഞു. ആടുജീവിതത്തിനായി കട്ട് വെയ്റ്റിം​ഗ് എന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി പോലും കാത്തിരിക്കുകയാണ് ഞങ്ങൾ എന്നും ആരാധകർ പറയുന്നു. ചിത്രത്തിന് ദേശീയ പുരസ്കാരങ്ങൾ ലഭിക്കട്ടെ എന്നും ചിലർ ആശംസിക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.