റോഷൻ മാത്യുവും നിമിഷ സജയനും പ്രധാന വേഷത്തിലെത്തുന്ന 'ചേര' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ എംസി അരുൺ നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചേര'. കുമരകത്തും (കോട്ടയം) കൊച്ചിയിലുമായാണ് ചിത്രീകരണം പൂർത്തിയായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹൻലാൽ, സുരേഷ് ഗോപി എന്നിവരഭിനയിച്ച 'ജനകൻ' കുഞ്ചാക്കോ ബോബൻ നായകനായ 'സാൻഡ് വിച്ച്' സുരേഷ് ഗോപി നായകനായ 'ഡോൾഫിൻ ബാർ' ജയസൂര്യ, അനൂപ് മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച 'ഡേവിഡ് ആൻ്റ ഗോലിയാത്ത്' ഉണ്ണി മുകുന്ദൻ, ലാൽ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച 'കാറ്റും മഴയും' എന്നീ ചിത്രങ്ങൾ നിർമിച്ച പ്രൊഡക്ഷൻ ഹൗസാണ് ലൈൻ ഓഫ് കളേഴ്സ്.


'ഫ്രൈഡേ', 'ലോ പോയിൻ്റ്' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനാണ് ലിജിൻ ജോസ്. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന 'ചേര'യിൽ റോഷൻ മാത്യുവും നിമിഷാ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, ടിനി ടോം, ലെന, ജാഫർ ഇടുക്കി, ജിയോ ബേബി, നിസ്താർ അഹമ്മദ്, പ്രമോദ് വെളിയനാട്, ജിയോ ബേബി, സജിൻ ചെറുകയിൽ, ഷാജു കുരുവിള, നീരജാ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


ALSO READ: കൈയിൽ ഒരു തലയുമായി 'മാർക്കോ'; എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം


നജീം കോയ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അൻവർ അലിയുടെ ഗാനങ്ങൾക്ക് ഷഹബാസ് അമൻ സം​ഗീതം പകർന്നിരിക്കുന്നു. അലക്സ്. ജെ. പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ്- ഫ്രാൻസിസ് ലൂയിസ്. കലാസംവിധാനം- ബാവ. മേക്കപ്പ്- രതീഷ് അമ്പാടി. കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുനിൽ കാര്യാട്ടുകര.


അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- സുമേഷ് മുണ്ടക്കൽ, ഡാർവിൻ. കോ- പ്രൊഡ്യൂസർ- നീരപ് ഗുപ്ത. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്- ശിവ പ്രസാദ്, ബിനുകുമാർ, രതീഷ് സുകുമാരൻ. ലൈൻ പ്രൊഡ്യൂസർ- ടോമി വർഗീസ്. പ്രൊഡക്ഷൻ മാനേജർ- ഷൈൻ ഉടുമ്പുഞ്ചോല. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സജി കോട്ടയം. പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ. പിആർഒ- വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.