ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റെത്തി. റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചിരിക്കുകയാണ്. തെന്നിന്ത്യൻ നടി പൂജ ഹെ​ഗ്ഡെ ആണ് ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ നായികയായെത്തുന്നത്. പൂജ ഹ​​ഗ്ഡെയുടെ പിറന്നാൾ ആണിന്ന്. ഈ ദിവസം തന്നെയാണ് പുതിയ ചിത്രത്തിലെ കാസ്റ്റിംഗ് പ്രഖ്യാപനത്തിനായി നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുത്തത്. ഷാഹിദിനും പൂജയ്ക്കും സിദ്ധാര്‍ഥ് റോയ് കപൂറിനുമൊപ്പമുള്ള ഒരു ചിത്രവും റോഷന്‍ ആന്‍ഡ്രൂസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിർമ്മിക്കുന്നത്. ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോ​ഗസ്ഥനായിട്ടാണ് ഷാഹിദ് കപൂർ എത്തുന്നത്. സ്വന്തം അഭിപ്രായം ആരുടെ മുഖത്ത് നോക്കിയും പറയാന്‍ മടിക്കാത്ത നായകനെ കേസ് അന്വേഷണം മുന്നോട്ട് പോകുന്തോറും കാത്തിരിക്കുന്നത് നിറയെ അപ്രതീക്ഷിത സംഭവങ്ങളാണ്. ചിത്രം 2024ൽ തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.



Also Read: Kasargold Ott: ആസിഫ് അലിയുടെ 'കാസർ​ഗോൾഡ്' ഒടിടിയിലെത്തി; സട്രീമിങ് എവിടെ?


നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ സാറ്റർഡേ നൈറ്റ് ആണ് റോഷൻ ആൻഡ്രൂസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 2022 നവംബറിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. 2022 മാർച്ചിൽ ദുൽഖറിനെ നായകനാക്കി സല്യൂട്ട് എന്ന ചിത്രവും പുറത്തിറക്കിയിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ഉദയനാണ് താരം ആണ് റോഷൻ ആൻഡ്രൂസിന്റെ ആദ്യ ചിത്രം. നോട്ട്ബുക്ക്, ഇവിടം സ്വര്‍​ഗമാണ്, മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യൂ, കായംകുളം കൊച്ചുണ്ണി 11 മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.