സൂരജ് വെഞ്ഞാറമ്മൂട്  നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം റോയി ഉടൻ റിലീസ് ചെയ്യും. ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തുന്നത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലീവിലാണ് റിലീസ് ചെയ്യുന്നത്. ചിത്രം ഡിസംബർ 9 ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തർ അറിയിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് റോയ്. ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരു നോവലിസ്റ്റിന്റെ തിരോധാനവും അയാളെ അന്വേഷിച്ച് പോകുന്ന മാധ്യമ പ്രവർത്തകയെ കാണാതാകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയ്ലറിൽ നിന്ന് മനസിലാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം സംവിധാനം ചെയ്യുന്നത് സുനിൽ ഇബ്രാഹിമാണ്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് റോയ്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി എത്തുന്നത് സിജ റോസാണ്. ടീന എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ സിജ റോസ് എത്തുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ടൈറ്റിൽ റോളിലാണ് എത്തുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകനായ സുനിൽ ഇബ്രാഹിം തന്നെയാണ്.  സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


ALSO READ: Roy Movie Release : ഉദ്വേഗം നിറച്ച് സുരാജ് ചിത്രം റോയിയുടെ ട്രെയ്‌ലറെത്തി; ചിത്രം നേരിട്ട് ഒടിടിയിൽ


ചിത്രത്തിൽ ഒരു മുൻ ലൈബ്രേറിയനായാണ് സുരാജ് എത്തുന്നത്. പുറം ലോകവുമായി അധികം ബന്ധമില്ലാതെ ഒതുങ്ങി കഴിഞ്ഞിരുന്ന റോയിയുടെയും, ടീനയുടെയും ജീവിതിത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയുടെ പ്രേമേയം. സുരാജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ കൂടാതെ വി കെ ശ്രീരാമൻ, ഷൈൻ ടോം ചാക്കോ, ഡോ. റോണി ഡേവിഡ്, ജിൻസ് ബാസ്‌കർ, വിജീഷ് വിജയൻ, റിയ സൈറ, അഞ്ജു ജോസഫ്, ബോബൻ സാമുവൽ, ആനന്ദ് മന്മഥൻ, ജെന്നി പള്ളത്ത്, ശ്രീലാൽ പ്രസാദ്, ഗ്രേസി ജോൺ, രേഷ്മ ഷേണായി, ജയ്‌സ് ജെയ്‌സൻ, നന്ദിത ശങ്കര, ആതിര ഉണ്ണി , നിപുൻ വർമ്മ, രാജഗോപാലൻ പങ്കജാക്ഷൻ, വിജയ് സെബാസ്റ്റ്യൻ, ജെഫി തോമസ്, യെഹിയ കാദർ, നിവ്യ പരമേശ്വരൻ, അനൂപ് കുമാർ, ദിൽജിത്ത് ഗോർ, ബബിത്ത്, അനുപ്രഭ, ലക്ഷ്മി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


 2020 ൽ പ്രഖ്യാപിച്ച ചിത്രമാണ് റോയ്.  ചിത്രത്തിന്റെ പോസ്റ്റർ എത്തിയത്.  2020 ലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്കും, ഗാനങ്ങളും ഒക്കെ മുമ്പ് തന്നെ പുറത്തുവിട്ടിരുന്നു. എന്നാൽ ചിത്രത്തിൻറെ റിലീസ് വൈകുകയായിരുന്നു. ഇതിന് വിശദീകരണവുമായി സംവിധായകൻ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയുടെയോ അതിന്റെ പിന്നിൽ പ്രവർത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസം എന്നാണ് സംവിധായകൻ പറഞ്ഞത്. കൂടാതെ  റിലീസ് ഇനിയും ഒരുപാട് വൈകിപ്പിക്കാൻ അനുവദിക്കില്ലെന്നും സംവിധായകൻ അന്ന് ഉറപ്പ് നൽകിയിരുന്നു.


ഛായാഗ്രഹണം: ജയേഷ് മോഹൻ, പ്രൊഡക്ഷൻ ഡിസൈൻ: എം ബാവ, സംഗീതം: മുന്ന പി എം, എഡിറ്റർ: വി സാജൻ, സംഭാഷണങ്ങൾ: സുനിൽ ഇബ്രാഹിം, എം ആർ വിബിൻ,  പശ്ചാത്തല സ്കോർ: ഗോപി സുന്ദർ, ശബ്ദമിശ്രണം: വിനോദ് പി ശിവറാം, സൗണ്ട് ഡിസൈൻ: എ ബി ജുബിൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പു, പ്രോജക്ട് ഡിസൈനർമാർ: ആന്റണി ബിനോയ്, ജോമി പുളിങ്കുന്ന്, അസോസിയേറ്റ് ഡയറക്ടർമാർ: എം ആർ വിബിൻ, സുഹൈൽ ഇബ്രാഹിം, ഷമീർ എസ്, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കളറിസ്റ്റ്: രമേഷ് സി പി, സ്റ്റിൽസ്: സിനത്ത് സേവ്യർ, ഗായകർ: സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ്, നേഹ നായർ, രഖിൽ ഷൗക്കത്ത് അലി, രാജേഷ്, വരികൾ: വിനായക് ശശികുമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ: ജസ്റ്റിൻ വർഗീസ്, അഫ്സൽ ആസാദ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: മാധവ് ഗോഷ്, അസോസിയേറ്റ് എഡിറ്റർ: മനു ആന്റണി, VFX & ടൈറ്റിൽ ആനിമേഷൻ: കോക്കനട്ട് ബഞ്ച് ക്രിയേഷൻ, പബ്ലിസിറ്റി: റഹീം പിഎംകെ, FUNL മീഡിയ (ദുബായ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സക്കീർ മനോളി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.