RRR : `ആർആർആർ ഗേ ലൗ സ്റ്റോറി`; റസൂൽ പൂക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയ
RRR Gay Love Story : സിനിമ സംവിധായകൻ മുനിഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ആർആർആർ സ്വവർഗപ്രണയ കഥയാണെന്ന് കറിക്കുന്നത്.
RRR is a Gay Love Story Says Resul Pookutty : ബോക്സ് ഓഫീസുകൾ തൂത്തുവാരിയ ജൂനിയർ എൻടിആർ റാം ചരൺ രാജമൗലി ചിത്രം ആർആർആർ ഒരു സ്വവർഗപ്രണയ ചിത്രമാണെന്ന് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി. റാം ചരണും ജൂനിയർ എൻടിആറും തമ്മിലുള്ള ബന്ധം സ്വവർഗപ്രണയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് റസൂൽ പൂക്കുട്ടി എഴുത്തുകാരനും സംവിധായകനുമായ മുനീഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടിയായി നൽകി. കൂടാതെ ചിത്രത്തിലെ നായികയായ ബോളിവുഡ് താരം അലിയ ഭട്ട് വെറുമൊരു പ്രദർശന വസ്തു മാത്രമാണെന്നും ഓസ്കാർ ജേതാവ് കുറ്റപ്പെടുത്തുകയും ചെയ്തു.
ALSO READ : ധനുഷിന്റെ പാൻ ഇന്ത്യൻ ചിത്രം; മോഷൻ പോസ്റ്റർ പുറത്ത്
"കഴിഞ്ഞ രാത്രിയിൽ 30 മിനിറ്റോളം ഒരു ചവറ് (ആർഅർഅർ) കണ്ടുയെന്ന് സംവിധായകൻ ട്വിറ്ററിൽ കുറിക്കുകയായിരുന്നു. ഇതിന് മറുപടിയായിട്ടാണ് പൂക്കുട്ടി ചിത്രം സ്വവർഗപ്രണയ ചിത്രമാണെന്ന് ട്വീറ്റ് ചെയ്യുന്നത്.
ഇതിന് പിന്നാലെ ഓസ്കാർ ജേതാവിനെതിരെ നിരവധി ആരാധകർ രംഗത്തെത്തുകയും ചെയ്തു. റസൂൽ പൂക്കുട്ടി ഒരു ഹോമോഫോബിക്കാണെന്നും തുടങ്ങിയ വിമർശനങ്ങൾ ആരാധകർ അറിയിക്കുകയും ചെയ്തു. റസൂൽ പൂക്കുട്ടി ചിത്രത്തെയും എൽജിബിടിക്യു സമൂഹത്തെയും അധിക്ഷേപിച്ചു എന്ന് തുടങ്ങിയ മറുപടികളുമെത്തി.
അതേസമയം ചിത്രത്തിലെ ഗേ ലവ് സ്റ്റോറി സംബന്ധമായി പൊതുമണ്ഡലത്തിൽ ചർച്ച നടക്കുന്നുണ്ടെന്നുംആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അറിയിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയുടെ വാർത്ത റസൂൽ പൂക്കുട്ടി റസൂൽ പൂക്കുട്ടി മറ്റൊരു ട്വീറ്ററിൽ പങ്കുവക്കുകയും ചെയ്തു.
550 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസിൽ 12,000 കോടിയാണ് സ്വന്തമാക്കിയത്. ജൂനിയർ എൻടിആറിനും റാം ചരണിനും അലിയ ഭട്ടിനും പുറമെ ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ ശ്രെയ് ഷരൺ തുടങ്ങിയവരും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയും ചെയ്തു. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ട് ഭാഗങ്ങൾക്ക് ശേഷം രാജമൗലി ഒരുക്കിയ സിനിമയാണ് ആർആർആർ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.