Vaashi Movie OTT Release : ടോവിനോയുടെ വാശി ഇനി നെറ്റ്ഫ്ലിക്സിൽ, തീയതി പ്രഖ്യാപിച്ചു; ചിത്രം എത്തുന്നത് 4 ഭാഷകളിൽ

Vaashi Movie OTT Release Date :  ചിത്രം ജൂലൈ 17 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 01:59 PM IST
  • ചിത്രം ജൂലൈ 17 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.
  • ടൊവീനോ തോമസും കീർത്തി സുരേഷും വക്കീൽ വേഷത്തിലെത്തുന്ന ചിത്രം ജൂൺ 17നാണ് തിയറ്ററുകളിലെത്തിയത്.
  • നടനായ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വാശി.
Vaashi Movie OTT Release : ടോവിനോയുടെ വാശി ഇനി നെറ്റ്ഫ്ലിക്സിൽ, തീയതി പ്രഖ്യാപിച്ചു; ചിത്രം  എത്തുന്നത് 4 ഭാഷകളിൽ

തിയറ്ററുകളിൽ മികച്ച അഭിപ്രായം ലഭിച്ച ടോവിനോ ചിത്രം  വാശി ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ജൂലൈ 17 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ടൊവീനോ തോമസും കീർത്തി സുരേഷും വക്കീൽ വേഷത്തിലെത്തുന്ന ചിത്രം ജൂൺ 17നാണ് തിയറ്ററുകളിലെത്തിയത്. നടനായ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വാശി. 

നിലവിലെ സൂചനകൾ പ്രകാരം 10 കോടി രൂപക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയത്. എന്നാൽ തുകയുടെ  കാര്യത്തിൽ  ഔദ്യോഗിക പ്രഖ്യാപനമൊന്നും തന്നെ നെറ്റ്ഫ്ലിക്സോ ചിത്രത്തിൻറെ അണിയറ പ്രവർത്തകരോ നടത്തിയിട്ടില്ല. ചിത്രം വിറ്റത് റെക്കോർഡ് തുകയ്ക്കെന്നാണ് ഒടിടി പ്ലേ അടക്കമുള്ള വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ALSO READ: Vaashi OTT: വാശി നെറ്റ്ഫ്ലിക്സിന് വിറ്റത് 10 കോടിക്ക്? തീയ്യേറ്ററിൽ പ്രേക്ഷക പ്രതികരണം ഇങ്ങനെ

അഡ്വക്കേറ്റുമരായ എബിൻ, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സിരേഷ് കുമാറാണ് ചിത്രം നിർമിക്കുന്നത്. സഹനിർമ്മാതാക്കളായി മേനക സുരേഷും, രേവതി സുരേഷും ഒപ്പമുണ്ട്. കീര്‍ത്തി സുരേഷ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് വാശി. 

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കീർത്തി സുരേഷ് ഒരു വേഷം ചെയ്തിരുന്നുവെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല. സംവിധായകൻ വിഷ്ണു ജി രാഘവ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ മഹേഷ് നാരയണനാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിര്‍ സിനിമ നിർമ്മാണത്തിലേക്ക് തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും വാശിക്കുണ്ട്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News