ഇനി RRR യുഗം, രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്തിറങ്ങി
RRR 20 നൂറ്റാണ്ടിലെ 2 സ്വാതന്ത്ര്യ സമരസേനാനികളുടെ കഥ പറയുന്ന ചിത്രമാണ്
Hyderabad : ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എസ്എസ് രാജമൗലി (SS Rajamouli) അടുത്ത ബ്രഹ്മാണ്ഡ ചിത്രം ആർആർആറിന്റെ (RRR) ഗ്ലിമ്പ്സ് വീഡിയോ പുറത്തിറങ്ങി. 2022 ജനുവരി 7 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്ന് വരെയുള്ള താര നിരയാണ് അണിനിരക്കുന്ന്. ജൂനിയർ എൻടിആർ (JR NTR) , രാം ചരൺ (Ram Charan) , ആലിയ ഭട്ട് (Alia Bhatt) , അജയ് ദേവഗൺ (Ajay Devgn) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. 20 നൂറ്റാണ്ടിലെ 2 സ്വാതന്ത്ര്യ സമരസേനാനികളുടെ കഥ പറയുന്ന ചിത്രമാണ് RRR.
20 നൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തിൽ വമ്പൻ ഗ്രാഫിക്സുകളാണ് ഒരുക്കിയിരിക്കുന്നത് എന്ന് സൂചന നൽകും വിധമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്ന ഗ്ലിമ്പ്സ് വീഡിയോ തയ്യറായിരിക്കുന്നത്. ഒരു രാജമൗലിചിത്രത്തിൽ വേണ്ട അമാനുഷികമായ പല സീനുകളുമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. കടുവ, വൻ പ്രതിഷേധങ്ങൾ തുടങ്ങിയവും ഗ്ലിമ്പ്സ് വീഡിയോയിൽ ഒരുക്കിട്ടുണ്ട്.
ALSO READ : Ram Charan - Jr NTR's RRR Release : കുറച്ച് താമസം വരും; ആർആർആറിന്റെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചു
നേരത്തെ ഒക്ടോബർ 13 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ആർആർആർ. എന്നാൽ പിന്നീട് കോവിഡ് രോഗബാധ രൂക്ഷമായത്തിനെ തുടർന്ന് ചിത്രീകരണം വൈകിയതിനാലാണ് ചിത്രത്തിൻറെ റിലീസ് മാറ്റിവെച്ചത്. ചിത്രത്തിൻറെ മലയാളം ഉൾപ്പെടെ നാല് ഭാഷകളുടെ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റ് സ്വന്തമാക്കിയത് ZEE5 ആണ്. കൂടാതെ സീ നെറ്റുവർക്ക് തന്നെയാണ് ചിത്രത്തിന്ന ഹിന്ദി സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ സിനിമയുടെ ഹിന്ദിയും ഇംഗ്ലീഷും മറ്റ് വിദേശഭാഷകളുടെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിനാണ്.
ALSO READ : വില്ലുമായി നിൽക്കുന്ന രാംചരൺ RRR ൻറെ മറ്റൊരു പോസ്റ്റർ കൂടി പ്രേക്ഷകർ ഏറ്റെടുത്തു
ഡി.വി.വി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. കെ.വി വിജയേന്ദ്ര പ്രസാദിൻറെ കഥയിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ എംഎം കീരവാണിയാണ് സംഗീത സംവിധാനം. ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത് രുധിരം, രൗദ്രം, രണം എന്നാണ്. ചിത്രം ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ഒരുക്കുന്നത്. ചിത്രത്തിന്‍റെ മുതല്‍ മുടക്ക് 450 കോടിയാണ്.
DVV പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയുടെ (Cinema) പ്രമേയം 20 നൂറ്റാണ്ടിലെ 2 സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജുവിന്റെയും കോമരം ഭീമിന്റെയും കഥയാണ്. സിനിമയുടെ ടീസർ (Teaser) പുറത്തിറങ്ങിയപ്പോൾ തന്നെ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ ചിത്രത്തില്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് തെലങ്കാന ബി ജെ പിയാണ് രംഗത്തെത്തിയത്. സിനിമയിലെ കോമരം ഭീം എന്ന കേന്ദ്ര കഥാപാത്ര൦ മുസ്ലീം തൊപ്പിയണിയുന്നതായി ടീസറില്‍ കാണാം. ഇതാണ് വിവാദത്തിന് വഴിതെളിച്ചത്.
2019ത് മുതൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് പ്രാവശ്യം നിർത്തിവെക്കേണ്ടി വന്നിരുന്നു. ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റിൽ വലിയ സെറ്റുകൾ നിർമിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...