ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുമായി  രാജമൗലിയുടെ ആർ ആർ ആർ ട്രെയിലർ. 24 മണിക്കൂറിൽ  51.1  മില്യൺ കാഴ്ചക്കാരാണ് ട്രെയിലറിന് യൂ ടൂബിൽ ലഭിച്ചത്. ഇത്ര ചെറിയ സമയത്തിനുള്ളിൽ ഇത്രയുമധികം കാഴ്ചക്കാരെ ലഭിക്കുന്ന ട്രെയിറുകളിലൊന്നാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രെയിലറിൻറെ തെലുങ്ക് വേർഷനിഷൽ മാത്രം 20.46 മില്യണാണ് കാഴ്ചക്കാരെ  ലഭിച്ചത്. 1.2 മില്യൺ ലൈക്കും 60k അടക്കം കമൻറുകളും ട്രെയിലറിനുണ്ട്. എസ് എസ് രാജമൗലിയുടെ ചിത്രം റിലീസിന് എത്തുന്നത് ജനുവരിയിലാണ്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.


ALSO READ : RRR ന്റെ നാല് ഭാഷകളിലുള്ള ഡിജിറ്റൽ റൈറ്റ് ZEE5 സ്വന്തമാക്കി, നെറ്റ്ഫ്ലിക്സിന് ഹിന്ദിയും മറ്റ് വിദേശ ഭാഷകളുടെയും റൈറ്റ്


2019ത് മുതൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് പ്രാവശ്യം നിർത്തിവെക്കേണ്ടി വന്നിരുന്നു.  ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റിൽ വലിയ സെറ്റുകൾ നിർമിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചിരുന്നത്.


2019  മുതൽ ആരംഭിച്ച ആർ.ആർ.ആർ ഷൂട്ടിങ് കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് പ്രാവശ്യമാണ് നിർത്തിവെക്കേണ്ടി വന്നത്.
ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റിൽ വലിയ സെറ്റുകൾ നിർമിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചിരുന്നത്.


ALSO READ : RRR Song Janani : ജനനി പ്രിയ ഭാരത ജനനി ; ആർആർആറിന്റെ ആത്മാവ് തൊട്ടറിഞ്ഞ ​ഗാനം


450 കോടിയാണ് ചിത്രത്തിൻറെ ബജറ്റ്. കെ.വി വിജയേന്ദ്ര പ്രസാദിൻറെ കഥയിൽ എസ് എസ് രാജമൗലി തന്നെയാണ് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. ജൂനിയർ എൻ.ടി.ആർ, രാം ചരൺ, അജയ് ദേവ്ഗൺ,ആലിയ ഭട്ട്, തുടങ്ങ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.


നേരത്തെ രാധേ ശ്യാമിനായിരുന്നു ഏറ്റവും അധികം യൂ ടൂബ് കാഴ്ചക്കാരുടെ റെക്കോർഡ് ഉണ്ടായിരുന്നത്. 42.67 മില്യൺ ആയിരുന്നു അത്. ഇ വർഷം തന്നെയാണ് ചിത്രം റിലീസ് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.