മുംബൈ :  എസ്. എസ് രാജമൗലിയുടെ സംവിധാനത്തിൽ ബോക്സ് ഓഫിസ് ബ്ലോക്ക് ബസ്റ്റർ ചിത്രം ആർആർആർ ഒടിടിയിൽ ഇന്ന് അർദ്ധ രാത്രിയെത്തും. സീ 5 ലും നെറ്റ്ഫ്ലിക്സിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.  ചിത്രത്തിന്റെ ഹിന്ദി, ഇംഗ്ലീഷ്  പതിപ്പുകളാണ് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്. അതേസമയം മലയാളം, തെലുഗു, തമിഴ്, കന്നടാ എന്നീ ഭാഷകളുടെ ഡിജിറ്റൽ അവകാശങ്ങളാണ് സീ 5 നേടിയിരിക്കുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

നെറ്റ്ഫ്ലിക്സിൽ ചിത്രം ജൂൺ 2 ന് എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ മെയ് 20 ന് തന്നെ ചിത്രം എത്തുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. മാർച്ച് 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരുമാസം കൊണ്ട് ഇതുവരെ നേടിയിരിക്കുന്നത് 900 കോടിയോളമാണ്. 450 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ്. 



ALSO READ: RRR Movie OTT Release : ആർആർആർ സിനിമയുടെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു


ബാഹുബലിയുടെ രണ്ട് ഭാഗങ്ങൾക്ക് ശേഷം രാജമൗലി ഒരുക്കിയ ചിത്രമാണ് ആർആർആർ. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. 


അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്.  450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുകയാണ്.


ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. എഡിറ്റിംഗ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.