Run Baby Run Ott Update: ആർജെ ബാലാജി ചിത്രം `റൺ ബേബി റൺ` ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?
Run Baby Run Ott: ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ആർ.ജെ ബാലാജി, ഐശ്വര്യ രാജേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ റണ്‍ ബേബി റണ്‍ സ്ട്രീം ചെയ്യുന്നത്.
ആർ.ജെ ബാലാജി, ഐശ്വര്യ രാജേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് 'റണ്‍ ബേബി റണ്‍'. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് റണ്‍ ബേബി റണ്‍ സ്ട്രീം ചെയ്യുന്നത്. ജിയെൻ കൃഷ്‍ണകുമാര്‍ ആണ് സിനിമയുടെ സംവിധായകൻ. പൃഥ്വിരാജ് നായകനായ 'ടിയാൻ' ഒരുക്കിയ സംവിധായകനാണ് ജിയെൻ കൃഷ്‍ണകുമാര്‍.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ജിയെൻ കൃഷ്ണകുമാർ തന്നെയാണ്. 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് എസ് യുവ ആണ്. വിവേക ഗാനരചനയും സാം സി എസ് സംഗീത സംവിധാനവും നിര്‍വഹിച്ച ചിത്രം പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ലക്ഷ്‍മണ്‍ കുമാറാണ് നിര്‍മിച്ചത്.
റൺ ബേബി റൺ ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറാണ്. സോഫി എന്ന മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. സത്യ എന്ന കഥാപാത്രത്തെയാണ് ബാലാജി അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യ രാജേഷിന്റെ കഥാപാത്രത്തിന്റെ പേര് താര എന്നാണ്. ഇഷ തൽവാർ, രാധിക ശരത്കുമാർ, സ്മൃതി വെങ്കട്, ഭഗവതി പെരുമാൾ, ഹരീഷ് പേരടി, വിവേക് പ്രസന്ന, തമിഴ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...