Omar Lulu's Nalla Samayam: ഒമർ ലുലുവിന്റെ "നല്ല സമയം", സിനിമക്കെതിരെയുള്ള കേസ് റദ്ദാക്കി; ഒടിടി റിലീസ് ഉടൻ അറിയിക്കുമെന്ന് സംവിധായകൻ

മാർച്ച് 20ന് നല്ല സമയത്തിന്റെ ഒടിടി റിലീസ് തിയതി പുറത്തുവിടുമെന്നാണ് സംവിധായകൻ തൻ‌റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Mar 10, 2023, 03:54 PM IST
  • കേരള ഹൈക്കോടതിയോട് നന്ദി പറയുന്നുവെന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്.
  • ഇക്കാലത്ത് സിനിമയെ സിനിമയായി തന്നെ കാണാനുള്ള ബോധം മനുഷ്യർക്കെല്ലാം ഉണ്ടെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
  • കൂടാതെ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി മാർച്ച് 20ന് അറിയിക്കുമെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.
Omar Lulu's Nalla Samayam: ഒമർ ലുലുവിന്റെ "നല്ല സമയം", സിനിമക്കെതിരെയുള്ള കേസ് റദ്ദാക്കി; ഒടിടി റിലീസ് ഉടൻ അറിയിക്കുമെന്ന് സംവിധായകൻ

തന്റെ നല്ല സമയം എന്ന സിനിമയ്ക്കെതിരെ കോഴിക്കോട് എക്സൈസ് കമ്മീഷണർ എടുത്ത കേസ് റദ്ദാക്കി വിധി വന്നുവെന്ന് സംവിധായകൻ ഒമർ ലുലു. ഇതിന് കേരള ഹൈക്കോടതിയോട് നന്ദി പറയുന്നുവെന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്. ഇക്കാലത്ത് സിനിമയെ സിനിമയായി തന്നെ കാണാനുള്ള ബോധം മനുഷ്യർക്കെല്ലാം ഉണ്ടെന്ന് കരുതുന്നുവെന്നും അദ്ദേഹം കുറിച്ചു. കൂടാതെ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി മാർച്ച് 20ന് അറിയിക്കുമെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.  

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

"നല്ല സമയം" സിനിമക്ക് എതിരെ കോഴിക്കോട്‌ Excise Commissioner എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു,കേരള ഹൈകോടതിയോട് നന്ദി രേഖപ്പെടുത്തുന്നു.
ഇന്നതെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യൻമാർക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു,പ്രതിസന്ധി ഘട്ടത്തിൽ എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി 
OTT release date will announce on March 20th.''

അതേസമയം പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഒമർ ലുലുവിന് ആശംസകൾ നേർന്ന് എത്തിയത്. ചിത്രം തിയേറ്ററിൽ റീ റിലീസ് ചെയ്യണമെന്ന് വരെ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒമർ ലുലുവിന്റെ നല്ല സമയം എന്നാണ് മറ്റ് ചിലർ കമന്റിട്ടിരിക്കുന്നത്. 

Also Read: Christy OTT Update : മാളവികയുടെ ക്രിസ്റ്റി ഒടിടിയിലെത്തി; എവിടെ കാണാം?

നല്ല സമയത്തിന്റെ ട്രെയിലറിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ കാണിച്ചുവെന്ന പേരിലാണ് എക്സൈസ് വകുപ്പ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ഒമർ ലുലുവിനെതിരെ ചുമത്തിയിരുന്നു. തുടർന്ന് ഡിസംബർ 30ന് തിയേറ്ററുകളിൽ റിലീസായ ചിത്രം ജനുവരി രണ്ടിന് പിൻവലിക്കേണ്ടിയും വന്നു. 

ഇർഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് സംവിധായകൻ ഒമർ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിച്ചത്. ഇർഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായിക വേഷങ്ങളിൽ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങൾ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാർത്താണ്. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് സിദ്ധാർഥ് ശങ്കറും തിരക്കഥ രചയ്താക്കളിൽ ഒരാളായ ചിത്രയും ചേർന്നാണ് സംഗീതം നൽകയിരിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News