വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സഭാഷ് ചന്ദ്ര ബോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ആഗസ്റ്റ് 5 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ ഈ വര്ഷം ഒരുങ്ങാൻ ഇറങ്ങുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സഭാഷ് ചന്ദ്ര ബോസ്. ചിത്രം സംവിധാനം ചെയ്യുന്നത് വിസി അഭിലാഷാണ്. പ്രേക്ഷകർക്ക് പ്രതീക്ഷ നൽകി കൊണ്ട് എത്തുന്ന ചിത്രമാണ് സഭാഷ് ചന്ദ്ര ബോസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രം ആളൊരുക്കത്തിന് ശേഷം വിസി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സഭാഷ് ചന്ദ്ര ബോസ്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകൻ വിസി അഭിലാഷ് തന്നെയാണ്. കോമഡി എന്റെർറ്റൈനർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് സഭാഷ് ചന്ദ്ര ബോസ്. വിസി അഭിലാഷ് സിനിമയുടെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ജോളി ലോനപ്പനാണ്.


ALSO READ: Kuri Movie Trailer : 'ബിബിനെ അന്വേഷിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ'; കുറി സിനിമയുടെ ട്രെയിലർ


അതെ സമയം വിഷ്ണു ഉണ്ണികൃഷ്‍ണന്റെ റിലീസിന്  ഒരുങ്ങുന്ന മറ്റൊരു ചിത്രം കുറിയാണ്.  വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കുറി. ചിത്രത്തിൻറെ ട്രെയ്‌ലർ ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. ഫാമിലി സസ്പെൻസ് ത്രില്ലർ എന്ന് തോന്നിപ്പിക്കുവിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ജൂലൈ എട്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. 


പാസ്പോർട്ട് വേരിഫിക്കേഷനായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു വീട്ടിൽ അരങ്ങേറുന്ന ആക്രമണത്തെ ചെറുക്കുന്നതായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്നത്. കോക്കേഴ്സ് മീഡിയ എന്റർടേയ്ൻമെന്റസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കെ.ആർ പ്രവീണാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഇടുക്കി ജില്ലയിലെ വണ്ടിപെരിയാറും മറ്റ് പരിസര പ്രദേശങ്ങളിൽ വെച്ചായിരുന്നു കുറിയുടെ ചിത്രീകരണം. 


ചിത്രത്തിൽ വിഷ്ണുവിന് പുറമെ സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സന്തോഷ് സി പിള്ളയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റഷിന്‍ അഹമ്മദാണ്  എഡിറ്റിങ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം നൽകിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.