Kuri Movie Trailer : 'ബിബിനെ അന്വേഷിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ'; കുറി സിനിമയുടെ ട്രെയിലർ

Kuri Movie Official Trailer പാസ്പോർട്ട് വേരിഫിക്കേഷനായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു വീട്ടിൽ അരങ്ങേറുന്ന ആക്രമണത്തെ ചെറുക്കുന്നതായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2022, 07:54 PM IST
  • ഫാമിലി സസ്പെൻസ് ത്രില്ലർ എന്ന് തോന്നിപ്പിക്കുവിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്.
  • ചിത്രം ജൂലൈ എട്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
  • കോക്കേഴ്സ് മീഡിയ എന്റർടേയ്ൻമെന്റസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
  • കെ.ആർ പ്രവീണാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
Kuri Movie Trailer : 'ബിബിനെ അന്വേഷിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ'; കുറി സിനിമയുടെ ട്രെയിലർ

കൊച്ചി : വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന 'കുറി' സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. ഫാമിലി സസ്പെൻസ് ത്രില്ലർ എന്ന് തോന്നിപ്പിക്കുവിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ജൂലൈ എട്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

പാസ്പോർട്ട് വേരിഫിക്കേഷനായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരു വീട്ടിൽ അരങ്ങേറുന്ന ആക്രമണത്തെ ചെറുക്കുന്നതായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്നത്. കോക്കേഴ്സ് മീഡിയ എന്റർടേയ്ൻമെന്റസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കെ.ആർ പ്രവീണാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ALSO READ : എന്നെ നായ കടിക്കാൻ കാരണം നിങ്ങൾ ഇട്ട ഒപ്പല്ലേ,‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

ഇടുക്കി ജില്ലയിലെ വണ്ടിപെരിയാറും മറ്റ് പരിസര പ്രദേശങ്ങളിൽ വെച്ചായിരുന്നു കുറിയുടെ ചിത്രീകരണം. ചിത്രത്തിൽ വിഷ്ണുവിന് പുറമെ സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. 

സന്തോഷ് സി പിള്ളയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റഷിന്‍ അഹമ്മദാണ്  എഡിറ്റിങ്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം നൽകിയിരിക്കുന്നത്. 

ALSO READ : Ponniyin Selvan Release: പൊന്നിയിൻ സെൽവൻ്റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു,ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത്

പ്രൊജക്റ്റ് ഡിസൈനര്‍ - നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹന്‍ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ - വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടര്‍ - ശരണ്‍ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പ്രകാശ് കെ മധു.. തുടങ്ങിയവരാണ് അണിയറയില്‍ പ്രവർത്തിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News