പെണ്ണ് എന്ന വാക്കിന് കാമം എന്ന് മാത്രം അർത്ഥം അറിയാവുന്ന പാഴ്ജന്മങ്ങൾ; രൂക്ഷ പ്രതികരണവുമായി Sadhika Venugopal
പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം വയറു കണ്ടാൽ കുഴപ്പം സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പമാണെന്നും നടി ചോദിക്കുന്നുണ്ട്.
തന്റെ ഇൻസ്റ്റാഗ്രാമിൽ ശരീരഭാഗങ്ങളുടെ നഗ്ന ചിത്രം അയച്ച് അശ്ലീല കമന്റ് പോസ്റ്റ് ചെയ്തയാൾക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി സാധിക വേണുഗോപാൽ രംഗത്ത്. ഇയാളുടെ പേര് സഹിതം വ്യക്തമാക്കിക്കൊണ്ടാണ് താരം പ്രതികരിച്ചിരിക്കുന്നത്.
Also read: വിന്റർ എക്സ്പീരിയൻസിനായി ഹിമാലയൻ ട്രിപ്പുമായി Resmi R Nair
പെണ്ണ് എന്ന വാക്കിന് കാമം എന്ന് മാത്രം അർത്ഥം അറിയാവുന്ന പാഴ്ജന്മങ്ങൾ ഇതുപോലെ കുറച്ചുപേർ മതി മുഴുവൻ ആണിന്റെയും വില കളയാനെന്നും താരം കുറിച്ചിട്ടുണ്ട്. ഞാൻ എന്താവണം എന്നത് ഞാൻ തന്നെ തീരുമാനിക്കണമെന്നും ഞാൻ എന്ന വ്യക്തി എന്റെ വീടിന് പുറത്തുള്ള സ്ത്രീകളെ അല്ലെങ്കിൽ പുരുഷൻമാരെ എങ്ങനെ കാണണം എന്നത് എന്റെ തീരുമാനമാണെന്നും അല്ലാതെ അത് സാഹചര്യമോ അല്ലെങ്കിൽ വളർത്തു ദോഷമോ ഒന്നുമല്ലെന്നും അത് ആര്ക്കും പറഞ്ഞുതരാൻ കഴിയില്ലയെന്നും സാധിക (Sadhika Venugopal) വെളിപ്പെടുത്തുന്നു. ഇക്കാര്യത്തിൽ വളരെ രൂക്ഷമായി തന്നെയാണ് സാധിക പ്രതികരിച്ചിരിക്കുന്നത്.
പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം വയറു കണ്ടാൽ കുഴപ്പം സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പമാണെന്നും നടി ചോദിക്കുന്നുണ്ട്. ഇതൊക്കെ കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള അസ്സൽ ആൺകുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ടെന്നും താരം പറയുന്നുണ്ട്. കൂടാതെ വികാരം മനുഷ്യസഹജമായ ഒന്നാണ്, എന്നാൽ വികാരം നിയന്ത്രിക്കാൻ കഴിയാത്തത് ആ വ്യക്തിയുടെ മാത്രം പ്രശ്നമാണെന്നും സാധിക കുറിച്ചു.
Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy