ഡിസംബർ പകുതിയോടെ ഹിമാലയൻ ട്രിപ്പ് പ്ലാന് ചെയ്ത് വിവാദ നായിക രശ്മി ആർ നായർ. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് താരം താൽപര്യമുള്ളവരെ ക്ഷണിച്ചിരിക്കുന്നത്. രശ്മിയുടെ (Resmi) ഈ പോസ്റ്റ് അധികം ആരും കണ്ടിട്ടില്ലയെങ്കിലും ചർച്ചയാകുന്നുണ്ട്.
പൊതുവെ രശ്മി എന്ന് കേൾക്കുമ്പോഴേ ചർച്ചകൾക്കായി നിരവധി വിഷയങ്ങളും പൊന്തി വരാറുണ്ടല്ലോ.. അല്ലെ? ഡിസംബർ പകുതിയോടുകൂടി കേരളത്തിൽ നിന്നും വിന്റർ എക്സ്പീരിയൻസ് ചെയ്യാൻ ഇരുപതു ദിവസത്തെ ഒരു ഹിമാലയൻ റോഡ് ട്രിപ്പ് പ്ലാൻ (Himalan Trip) ചെയ്തുകൊണ്ടുള്ള പോസ്റ്റാണിത്.
ബംഗളൂരു-ഹൈദരാബാദ്-നാഗ്പൂർ-ഡൽഹി വഴി മണാലി വരെ പോയി അവിടെ നിന്നും റോഡ് എവിടെ വരെ ഓപ്പൺ ആണോ അവിടെ വരെ പോകുക എന്നതാണ് പ്ലാനെന്നും രശ്മി കുറിച്ചിട്ടുണ്ട്. ജോയിൻ ചെയ്യാൻ താല്പര്യമുള്ളവരോട് മെസേജ് അയക്കാനും ചെലവിനെക്കുറിച്ചും രശ്മി കുറിച്ചിട്ടുണ്ട്. അതിന്റെ കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിട്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപത്തിൽ കാണാം...
Also read: unconditional love; ഉപാധികളില്ലാത്ത പ്രേമം, ചിത്രങ്ങൾ പങ്കുവെച്ച് അഭയ ഹിരൺമയി
കിസ്സ് ഓഫ് ലൌവിലൂടെ (Kiss of Love) ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ആളാണ് രശ്മി ആർ നായർ. കൂടാതെ മോഡലിങ്ങിന് വേണ്ടി ഗ്ലാമർ പ്രദർശിപ്പിക്കാൻ തീരെ മടിയുമില്ല പുള്ളിക്കാരിക്ക്. ഇതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നുവെങ്കിലും അതിനെയൊക്കെ കാറ്റിൽ പറത്തി കൂടുതൽ ഗ്ലാമറയായി രശ്മി (Resmi R Nair)രംഗത്ത് വരുകയും ചെയ്യും.
പ്ലേ ബോയ് മോഡലായി (Playboy model) മിന്നിയ രശ്മി ആർ നായർ ചുംബന സമരവും തുടർന്നുണ്ടായ ഫെയ്സ്ബുക്കിലെ പെണ്‍വാണിഭ സംഘത്തില്‍ വരെ എത്തിപ്പെട്ടതോടെ കൂടുതൽ വിവാദങ്ങളിൽ ഇടം നേടുകയായിരുന്നു. കടുത്ത വിവാദങ്ങള്‍ ഉണ്ടാക്കിയ പെൺവാണിഭക്കേസിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷവും രശ്മിയുടെ സോഷ്യൽ മീഡിയ (Social Media) ഇടപെടലുകൾക്ക് ഒരു കുറവും ഉണ്ടായില്ല എന്നത് ഒരു നഗ്നസത്യമാണ്.
എല്ലാകാര്യങ്ങളിലും പ്രത്യേകിച്ച് സാമൂഹിക കാര്യങ്ങളിൽ തന്റെ വ്യക്തിപരമായ അഭിപ്രായം തുറന്നടിക്കുന്നതിൽ മടിയില്ലാത്ത ആളാണ് രശ്മി. ഫെയ്സ്ബുക്കിലും (Facebook) ഇൻസ്റ്റായിലും നിരവധി ആരാധകരുണ്ട് രശ്മിയ്ക്ക്. അതുപോലെതന്നെയുണ്ട് ഫോളോവേഴ്സും. താരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ലൈക്ക് ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇടുന്ന ഓരോ പോസ്റ്റുകളും നിമിഷങ്ങൾക്കുള്ളിൽ വൈറലാകുകയും (Viral photos) ചെയ്യും.
Also read: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി
Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy