Sai Pallavi: നാഗ ചൈതന്യയുടെ പുതിയ ചിത്രത്തിൽ നായികയായി സായ് പല്ലവി
Sai Pallavi New Movie: `ലവ് സ്റ്റോറി` എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
നാഗ ചൈതന്യയുടെ പുതിയ ചിത്രത്തിൽ നായികയായി സായ് പല്ലവി. ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രത്തിലാണ് സായ് പല്ലവി ജോയിൻ ചെയ്തത്. ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന NC23യുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.
ഒരു മാസം മുൻപ് തന്നെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. 'ലവ് സ്റ്റോറി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പുതിയ ചിത്രത്തിൽ ഇരുവരും മികച്ച ജോഡികളായി തന്നെ സ്‌ക്രീനിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
NC23 നാഗ ചൈതന്യയുടെയും ചന്ദൂ മൊണ്ടേടിയുടെയും കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മികച്ച അണിയറപ്രവർത്തകരോട് കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾക്കായി മാത്രം വലിയൊരു തുക തന്നെയാണ് നിർമാതാക്കൾ ചിലവാക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് സൂചന. പിആർഒ- ശബരി.
Toby Movie: 'തെന്നലേ...'; ടോബിയിലെ ലിറിക്കൽ വീഡിയോ റിലീസായി
രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ തുടങ്ങിയവർ അഭിനയിക്കുന്ന ‘ടോബി’ എന്ന ചിത്രത്തിലെ "തെന്നലെ" എന്ന ഗാനത്തിന്റെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ റിലീസായി. ഗാനത്തിന് മിഥുൻ മുകുന്ദൻ സംഗീതസംവിധാനം നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റേതാണ് രചന. ഹരിചരൺ ആണ് തെന്നലെ ഗാനം ആലപിച്ചിരിക്കുന്നത്.
രാജ് ബി ഷെട്ടി എഴുതിയ ടോബിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളിയായ ബാസിൽ എഎൽ ചാലക്കൽ ആണ്. ലൈറ്റർ ബുദ്ധ ഫിലിംസ് - അഗസ്ത്യ ഫിലിംസ് - കോഫി ഗാംഗ് ബാനറിൽ ഒരുങ്ങിയ ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് സെപ്റ്റംബർ 22 ന് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്.
ALSO READ: Sanatana Row: നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി: കന്നഡ യുട്യൂബ് ചാനലിന്റെ പേരിൽ കേസെടുത്തു
വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി. രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ടോബിയുടെ ഛായാഗ്രഹണംവും എഡിറ്റിംഗും പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയും നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, 5.1 മിക്സ് അരവിന്ദ് മേനോൻ, ആക്ഷൻ രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാമിൽ ബങേര എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മലയാളത്തിന്റെ ഡബ്ബിങ് കോഓർഡിനേറ്റർ സതീഷ് മുതുകുളമാണ്. പി ആർ ഓ പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...