Sanatana Row: നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി: കന്നഡ യുട്യൂബ് ചാനലിന്റെ പേരിൽ കേസെടുത്തു

Actor Prakash Raj: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്ത്യു എതിർത്ത് നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സനാതന ധർമ്മത്തിനും ഹിന്ദുത്വത്തിനും വേണ്ടി ആക്രമണോത്സുകമായി വാദിക്കുന്നവർ ഹിന്ദുമതത്തിന്റെ യഥാർത്ഥ പ്രതിനിധികളല്ല മറിച്ച്  അവസരവാദികളാണെന്ന് നേരത്തെ പ്രകാശ് രാജ് പറഞ്ഞിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 07:09 AM IST
  • നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി
  • കന്നഡ യുട്യൂബ് ചാനലായ ടി.വി. വിക്രമയുടെപേരിൽ കേസെടുത്ത് പോലീസ്
  • പ്രകാശ് രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു അശോക്‌നഗർ പോലീസ് കേസെടുത്തത്
Sanatana Row: നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി: കന്നഡ യുട്യൂബ് ചാനലിന്റെ പേരിൽ കേസെടുത്തു

Actor Prakash Raj: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്ത്യു എതിർത്ത് നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സനാതന ധർമ്മത്തിനും ഹിന്ദുത്വത്തിനും വേണ്ടി ആക്രമണോത്സുകമായി വാദിക്കുന്നവർ ഹിന്ദുമതത്തിന്റെ യഥാർത്ഥ പ്രതിനിധികളല്ല മറിച്ച്  അവസരവാദികളാണെന്ന് നേരത്തെ പ്രകാശ് രാജ് പറഞ്ഞിരുന്നു.

Also Read: Jailer: രാമനും രാവണനും പോലെ, വര്‍മ്മന്‍ ഇല്ലാതെ ജയിലറില്ല; വിനായകനെ പ്രശംസിച്ച് രജനികാന്ത്

ബെംഗളൂരു: പ്രകാശ് രാജിനെതിരേ വധഭീഷണി മുഴക്കിയ കന്നഡ യുട്യൂബ് ചാനലായ ടി.വി. വിക്രമയുടെപേരിൽ കേസെടുത്ത് പോലീസ്. പ്രകാശ് രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു അശോക്‌നഗർ പോലീസ് കേസെടുത്തത്.  തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതനധർമ്മത്തെ എതിർത്ത് നടത്തിയ പരാമർശത്തെ പ്രകാശ് രാജ് പിന്തുണച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ടി.വി. വിക്രമയിൽ വന്ന പരിപാടിയാണ് കേസിനടിസ്ഥാനം. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്നാണ് പ്രകാശ് രാജിന്റെ പരാതിയിൽ പറയുന്നത്.  

Also Read: Viral Video: ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി..! വീഡിയോ വൈറൽ

ഇതിന്റെ അടിസ്ഥാനത്തിൽ ചാനൽ ഉടമയുടെ പേരിൽ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രകാശ് രാജ് പരാതി നൽകിയത്. പരാതിക്കിടയാക്കിയ പരിപാടി 90,000 പേരോളം ഇതുവരെ കണ്ടുകഴിഞ്ഞുവെന്നും പരാതിയിൽ പറയുന്നുണ്ട്. ടി.വി.വിക്രമ ഹിന്ദുത്വ അനുകൂല നിലപാടുള്ള ഒരു യൂട്യൂബ് ചാനലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News