Hyderabad : സായിപല്ലവിയുടെയും (Sai Pallavi ) നാഗചൈതന്യയുടെയും (Nagachaithanya) ഏറ്റവും പുതിയ ചിത്രം ലവ് സ്റ്റോറി തീയേറ്ററുകളിൽ (Theater) വമ്പൻ വിജയം നേടി മുന്നേറുകയാണ്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകളിൽ റിലീസായ ചിത്രമാണ് ലവ് സ്റ്റോറി. ചിത്രം വെള്ളിയാഴ്ചയാണ് തീയേറ്ററുകളിൽ എത്തിയത്. ആദ്യ ദിനം മാത്രം ചിത്രം നേടിയത് 10 കോടി രൂപയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്ധ്ര പ്രാദേശിലെയും (Andhra Pradesh) തെലങ്കാനയിലെയും തീയേറ്ററുകളിൽ ഹൌസ് ഫുള്ളായി ചിത്രം പ്രദർശനം തുടരുകയാണ്. ആന്ധ്ര പ്രാദേശിൽ നിന്നും തെലങ്കാനയിൽ നിന്നും മാത്രം ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത് 6.94 കോടി രൂപയാണ്. ചിത്രത്തിൻറെ വിജയം പങ്ക് വെച്ച് കൊണ്ട് സായി പല്ലവി ഒരു വീഡിയോയും പുറത്ത് വിട്ടിരുന്നു.



ALSO READ: Naga Chaitanya Love Story| വിവാദങ്ങൾക്കിടയിൽ നാഗ ചൈതന്യയുടെ ലവ് സറ്റോറി ഇന്ന് റിലീസിന്


ശേഖർ കാമുലയാണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവ്വഹിച്ചത്. കഴിഞ്ഞ മാസം ഏപ്രിലിൽ റിലീസിന് എത്തേണ്ടുന്ന സിനിമയായിരുന്നു ഇത്. എന്നാൽ കോവിഡ് പ്രതിസന്ധിയും മറ്റ് പ്രശ്നങ്ങളുമാണ് ചിത്രത്തിൻറെ റിലീസ് മാറ്റിയത്.


ALSO READ:  Fahadh Movie Joji: ഫഹദും കൂട്ടരും തകർത്തഭിനയിച്ച ജോജി സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്  


നാഗ ചൈതന്യയും ഭാര്യ സാമന്തയും വേർപിരിയുന്നുവെന്ന വാർത്തകൾക്കിടയിലാണ് ചിത്രം റിലീസിന് എത്തുന്നത് എന്ന പ്രത്യേകത ഇത്തവണയുണ്ട്. ചിത്രത്തെ വളരെ മികച്ച രീതിയിൽ പ്രേക്ഷകർ  ഏറ്റെടുത്തെങ്കിലും  ഒരു വിഭാഗം പേർ ചിത്രം ആവറേജ് ലെവൽ എന്ന് മാത്രമാണ് അഭിപ്രായപ്പെടുന്നത്. അതെ സമയം മറ്റൊരു വിഭാഗം ചിത്രം പ്രധാന സംഭവങ്ങളെ ഉയർത്തിക്കാട്ടിയെന്നും സംവിധായകൻറെ റോൾ വളരെ മികച്ച രീതിയിൽ കൈമാറിയെന്നും പറയുന്നു.


ALSO READ: Love Story: മാതാപിതാക്കള്‍ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യണം, ‘ലവ് സ്റ്റോറി’യെപ്പറ്റി സായ് പല്ലവി


എങ്കിലും സിനിമയുടെ  കഥ വിവരിക്കുന്ന രീതി, ഡാൻസ് നമ്പറുകൾ, സംഗീതം മുൻനിര അഭിനേതാക്കളുടെ പ്രകടനങ്ങളും അവർ തമ്മിലുള്ള കെമിസ്ട്രിയും തുടങ്ങിയവയ്ക്ക്   പ്രേക്ഷക രിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമീഗോസ് ക്രിയേഷൻറെ ബാനറിൽ വെങ്കിടേശ്വര സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.


സായിപല്ലവിയെയും നാഗചൈതന്യേയും കൂടാതെ ദേവയാനി, റാവു രമേശ്, പോസാനി കൃഷ്ണ, രാജീവ് കനകല, ഇൌശ്വരി റാവു, സത്യം രാജേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൻറെ ബജറ്റ് 32 കോടി രൂപയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.