ഹൈദരാബാദ്: ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എന്‍ടിആര്‍ 30യിൽ ജോയിൻ ചെയ്ത് സെയിഫ് അലിഖാന്‍. ജൂനിയര്‍ എന്‍ടിആറും ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറും ആണ് ചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സെയിഫ് അലി ഖാൻ എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനതാഗാരേജിന് ശേഷം കൊരട്ടാല ശിവയാണ് എൻടിആർ 30 സംവിധാനം ചെയ്യുന്നത്. എന്‍ടിആര്‍ ആര്‍ട്‌സിന് കീഴില്‍ ഹരികൃഷ്ണ കെ, യുവസുധ എന്നിവരും മിക്കിളിനേനി സുധാകാറും  ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. നന്ദമുരി കല്യാൺ റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം  2024 ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യും.


ALSO READ: Neelavelicham Movie: ഭാർഗവിയുടെ ദുഃഖം ചിത്രയുടെ സ്വരമാധുരിയിൽ; നീലവെളിച്ചത്തിലെ 'പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു' ഗാനം  പുറത്തിറങ്ങി


ഡയറക്ടർ ഓഫ് ഫോട്ടോ​ഗ്രഫി ആയി രത്‌നവേലു, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിൽ, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ അണിയറയിലും പ്രവർത്തിക്കുന്നത്. 2016 ലാണ് ജൂനിയര്‍ എന്‍ടിആറും കൊരട്ടാല ശിവയും ജനതാഗരേജില്‍ ഒന്നിക്കുന്നത്.


നടൻ മോഹന്‍ലാലും ജനതാ​ഗരേജിൽ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു. ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ ആണ് ജൂനിയര്‍ എന്‍ടിആറിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പി.ആര്‍.ഒ- ആതിര ദില്‍ജിത്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.