Mumbai : ഓം റാവത്ത് ചിത്രം ആദിപുരുഷിൻറെ (Adipurush)  ചിത്രീകരണം സൈഫ് അലി ഖാൻ  (Saif Ali Khan) പൂർത്തിയാക്കി. ചിത്രത്തിൽ രാവണനായി ആണ് സൈഫ് അലി ഖാൻ എത്തുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഓം റാവത്താണ് സൈഫിന്റെ ചിത്രീകരണം പൂർത്തിയായ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത് .  പ്രഭാസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദി പുരുഷ്. ചിത്രം 2022 ഓഗസ്റ് 11 നാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം  എന്നിങ്ങനെ 5 ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ സൈഫ് അലി ഖാനെയും പ്രഭാസിനെയും കൂടാതെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കൃതി സനോണ്‍, സണ്ണി സിങ്ങ് എന്നിവരാണ് .


ALSO READ: Samantha Naga Chaitanya Divorce: വാരിയെല്ലിലും ഭർത്താവിന്റെ പേര്; Samantha യുടെ ശരീരത്തിലെ ടാറ്റുവിനെ കുറിച്ചുള്ള വാർത്തകൾ വൈറലാകുന്നു


ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് തുടർന്ന് താരത്തിന് റാപ്പ്-അപ്പ് പാര്‍ട്ടി നൽകിയിരുന്നു. പാർട്ടിയുടെ ചിത്രങ്ങൾ ഓം റാവത്ത് പങ്ക് വെച്ചിരുന്നു. ഇതിന് മുമ്പ് ഓം റാവത്ത് സംവിധാനം ചെയ്ത 'തന്‍ഹാജി യിലും സൈഫ് അലി ഖാൻ കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. അതിൽ സൈഫ് അലിഖാനെ കൂടാതെ കാജോളും അജയ്  ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.



ALSO READ: Festive Moodല്‍ ഭോജ്പുരി സ്റ്റാര്‍ മൊണാലിസ, ചുവന്ന ഡ്രസില്‍ അതീവ സുന്ദരിയായി താരം


ഇതാദ്യമായിട്ടാണ് സെയ്ഫ് പ്രഭാസിനോടൊപ്പം അഭിനയിക്കുന്നത്.ആദിപുരുഷിന്റെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് സെയ്ഫ്അലിഖാൻ. കൂടാതെ പ്രഭാസിനോടൊപ്പം ഒന്നിച്ചഭിനയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സെയ്ഫ അലിഖാൻ പറഞ്ഞിരുന്നു.  പ്രഭാസും സെയ്ഫിനോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്. "ഏഴായിരം വർഷങ്ങൾക്ക് മുമ്പ് ലോകത്ത് ഏറ്റവും ബുദ്ധിമാനായ അസുരൻ ഉണ്ടായിരുന്നു" എന്നാണ് സെയ്ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ഓം റാവത്ത് അന്ന് പറഞ്ഞത്.



ALSO READ: Annaatthe Movie : രജനികാന്തിന്റെ അണ്ണാത്തേയുടെ അടുത്ത ഗാനം നാളെയെത്തുന്നു


മാത്രമല്ല പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റാവത്ത് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് 2020 ആഗസ്റ്റിലായിരുന്നു. പ്രഭാസിന്റ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടത്. 'തിന്മയുടെ മേൽ നന്മയുടെ വിജയം' എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.