Annaatthe Movie : രജനികാന്തിന്റെ അണ്ണാത്തേയുടെ അടുത്ത ഗാനം നാളെയെത്തുന്നു

അണ്ണാത്തേയുടെ ചിത്രീകരണം പൂർത്തിയായി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2021, 04:27 PM IST
  • നാളെ വൈകിട്ട് 6 മണിക്കാണ് ഗാനം റിലീസ് ചെയ്യുന്നത്
  • പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
  • അണ്ണാത്തേയുടെ ചിത്രീകരണം പൂർത്തിയായി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
  • ചിത്രം ദിപാവലിക്ക് മുന്നോടിയായി നവംബർ 4 ന് റിലീസ് ചെയ്യും.
Annaatthe Movie : രജനികാന്തിന്റെ അണ്ണാത്തേയുടെ അടുത്ത ഗാനം നാളെയെത്തുന്നു

Chennai : രജനി കാന്തും (Rajnikanth) നയൻ‌താരയും (Nayanthara) ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം അണ്ണാത്തേയുടെ (Annathe) അടുത്ത ഗാനം ഒക്ടോബർ 9 ന് റിലീസ് ചെയ്യും. നാളെ വൈകിട്ട് 6 മണിക്കാണ് ഗാനം റിലീസ് ചെയ്യുന്നത്.  സൺ പിക്റ്റേഴ്സ് ആണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്, മാത്രമല്ല ചിത്രത്തിൻറെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. അണ്ണാത്തേയുടെ ചിത്രീകരണം പൂർത്തിയായി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഛിത്രം ദിപാവലിക്ക് മുന്നോടിയായി നവംബർ 4 ന് റിലീസ് ചെയ്യും.

അണ്ണാത്തെയുടെ ടൈറ്റിൽ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അണ്ണാത്തെ അണ്ണാത്തെ എന്നാരംഭിക്കുന്ന ഗാന കോവിഡ് ബാധിച്ച അന്തരിച്ച ഗായകൻ എസ്പി ബാലസുബ്രഹ്മണിയനാണ്. എസ്പിബി മരിക്കുന്നതിന് മുമ്പ് ഏറ്റവും അവസനമായി ആലപിച്ച ഗാനാണ് രജിനി ചിത്രത്തിലെ ടൈറ്റിൽ സോങ്.

ALSO READ: Annaatthe Movie : SPB പാടിയ ഗാനം, Rajinikanth ചിത്രം അണ്ണാത്തെയുടെ Title Song പുറത്തിറങ്ങി

സാധാരണ ഹിറ്റ് രജിനി ചിത്രങ്ങളിൽ ഇൻട്രോ ഗാനങ്ങൾ ആലപിച്ചിരുന്നത് എസ്പിബി തന്നെയായിരുന്നു. തനിക്ക് ഒരിക്കലും ചിന്തിക്കാനാകില്ല എസ്പിബി അവസാനമായി പാടിയത് തനിക്ക് വേണ്ടയാണെനന്ന് സംഗീത സംവിധായകൻ ഡി ഇമ്മൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

ALSO READ: Bhramam Movie Leaked : റിലീസായി മണിക്കൂറുകൾക്കുള്ളിൽ പൃഥ്വിരാജ് ചിത്രം ഭ്രമത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ

രജിനി വളരെയധികം സിനിമകൾക്ക് ശേഷം നാട്ടിൻപുറത്ത് നിന്നുള്ള കഥാപാത്രമാണ് അണ്ണാത്തെയിൽ അവതരിപ്പിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം പല ഘട്ടങ്ങളിലായി മുടങ്ങിയരുന്നു. അതിനിടെയാണ് ഹൈദരാബാദിൽ വെച്ച് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുരുന്നു. തുടർന്നാണ് രജിനി തന്റെ രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന് വെച്ചത്. 

ALSO READ: Bhramam Movie : പൃഥ്വിരാജിന്റെ ഭ്രമം ആമസോൺ പ്രൈമിൽ റിലീസായി

രജിനിയെ കൂടാതെ അണ്ണാത്തെയിൽ നയന്താര, കീർത്തി സുരേഷ്, ഖുശ്ബു, പ്രകാശ് രാജ് എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. വിവേകയാണ് ചിത്രത്തിൻറെ ടൈറ്റിൽ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായി കഴിഞ്ഞു. ഇപ്പോൾ എഡിറ്റിംഗ് വർക്കുകൾ പുരോഗമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News