Janaki Jaane Movie: ഒരുത്തിക്ക് ശേഷം വീണ്ടും സൈജു കുറുപ്പ് - നവ്യാ നായർ കോമ്പോ; `ജാനകി ജാനെ` ഫസ്റ്റ് ലുക്കെത്തി
ഒരുത്തീ എന്ന ചിത്രത്തിന് ശേഷം സൈജു കുറുപ്പും നവ്യാ നായരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജാനകി ജാനെ. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധായകൻ.
ഒരുത്തിക്ക് ശേഷം നവ്യാ നായർ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനെ. സൈജു കുറുപ്പും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരുത്തിയിലും സൈജു - നവ്യാ നായർ കോമ്പോ ആണ് പ്രേക്ഷകർ കണ്ടത്. അതിന് ശേഷം വീണ്ടും ഈ കോമ്പോ ഒന്നിക്കുകയാണ്. ജാനകി ജാനെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് സണ്ണി വെയ്ൻ ആണ്. ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നു.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാമപ്രകാശ് എംഎസ് ആണ് ഛായാഗ്രഹകൻ. എഡിറ്റർ നൗഫൽ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സംഗീത സംവിധായകൻ.
Neymar Movie: പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു; 'നെയ്മർ' മാർച്ചിലെത്തും; ഫസ്റ്റ് ലുക്ക്
വിജയരാഘവൻ, ജോണി ആന്റണി, ഷമ്മി തിലകൻ, മാത്യു തോമസ്, നസ്ലീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നെയ്മർ. പക്കാ കോമഡി എന്റർടെയ്നർ ആയിരിക്കും ചിത്രം എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ചിത്രത്തിന്റ മോഷൻ ടീസർ അണിയറക്കാർ പുറത്തിറക്കിയിരുന്നു. കാസ്റ്റിങ്ങ് കാണുമ്പോൾ തന്നെ ചിത്രം കോമഡി നിറഞ്ഞതായിരിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ. കോമഡി നന്നായി വഴങ്ങുന്ന താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്ന അഞ്ച് പേരും. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ കഴിയുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.
സുധി മാഡിസൺ ആണ് നെയ്മർ സംവിധാനം ചെയ്യുന്നത്. മോഷൻ ടീസറിൽ നിന്ന് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ചിത്രം നൽകുന്നത്. ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വൻ പ്രേക്ഷക ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സിനിമ ഈ വർഷം മാർച്ചിൽ തിയേറ്ററുകളിൽ എത്തും.
വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സുധി മാഡിസൺ തന്നെയാണ്. ചിത്രത്തിന്റെ തിരക്കഥ - സംഭാഷണം പൂർത്തീകരിച്ചിരിക്കുന്നത് ആദർശ് സുകുമാരനും, പോൾസൻ സ്കറിയയും ചേർന്നാണ്. കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്. മലയാളത്തിൽ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റി പാൻ ഇന്ത്യ തലത്തിൽ ഇറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ഛായാഗ്രഹണം: ആൽബി ആന്റണി, തിരക്കഥ - സംഭാഷണം: ആദർശ് സുകുമാരൻ & പോൾസൺ സ്കറിയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഉദയ് രാമചന്ദ്രൻ, എഡിറ്റർ: നൗഫൽ അബ്ദുള്ള, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ക്രിയേറ്റീവ് ഡയറക്ടർ: മാത്യൂസ് തോമസ് പ്ലാമൂട്ടിൽ, കലാസംവിധാനം: നിമേഷ് എം താനൂർ, നായ്ക്കളുടെ പരിശീലകൻ: എ പാർത്ഥസാരഥി, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, വരികൾ: വിനായക് ശശികുമാർ, വേഷം: മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പിൽ, പ്രൊഫ. കൺട്രോളർ: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിന്റോ സ്റ്റീഫൻ, അസോ. സംവിധായകൻ: നവനീത് ശ്രീധർ, സ്റ്റണ്ട്: ഫീനിക്സ് പ്രഭു, DI: കളർ പ്ലാനറ്റ് സ്റ്റുഡിയോ, VFX: DTM ലവൻ കുസൻ, സ്റ്റിൽ: ജെസ്റ്റിൻ ജെയിംസ്, PRO : ദിനേശ് & ശബരി , ഡിസൈനുകൾ: യെല്ലോടൂത്ത്സ്, മോഷൻ ടീസർ: ശരത് വിനു, മോഷൻ ടീസർ എഡിറ്റർ: സുധി മാഡിസൺ, ഡിജിറ്റൽ പിആർ: പിക്സൽബേർഡ്, ഓൺലൈൻ പ്രമോഷൻ : വൈശാഖ് & യെല്ലോ മങ്കിസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...