പ്രശസ്ത നടൻ സൈജു കുറുപ്പ് നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം അങ്കമാലിക്കടുത്ത് മൂക്കന്നൂർ ജോഷ് മാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെ ആരംഭിച്ചു. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ, സൈജു കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ അഭ്യഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾക്കു തുടക്കമിട്ടത്. തുടർന്ന് സൈജു കുറുപ്പിൻ്റെ മാതാവ് ശോഭനാ കെ .എം. സ്വിച്ചോൺ കർമ്മവും നടൻ നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നൽകി. ജിബു ജേക്കബ്, സിൻ്റോസണ്ണി, മനു രാധാകൃഷ്ണൻ (ഗു എന്ന ചിത്രത്തിൻ്റെ സംവിധായകൻ) ഛായാഗ്രാഹകൻ ശ്രീജിത്ത് മഞ്ചേരി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരുടെ സാന്നിദ്ധ്യവും ഈ ചടങ്ങിലുണ്ടായി. ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലെ നായകൻ താനാണെന്ന് സൈജു കുറുപ്പ് തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.


ALSO READ: പറഞ്ഞത് പോലെ നാല് മുറികൾ ഉണ്ട്; ബിഗ് ബോസ് മലയാളം ആറാം പതിപ്പിൽ കാത്തിരിക്കുന്ന രഹസ്യങ്ങൾ എന്തെല്ലാം?


ഇടത്തരം ഗ്രാമ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രബലമായ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചുള്ള ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രം. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രം പങ്കുവയ്ക്കുന്നു. ക്ഷേത്രക്കമ്മറ്റികളിലും നാട്ടിലെ പൊതു കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമുള്ള ഒരു യുവാവിനെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. സൈജു കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 


ചിരിയും ചിന്തയും നൽകി, നമ്മുടെ നിത്യജീവിതത്തിൽ നാം എപ്പോഴും കാണുന്ന ഒരു കഥാപാത്രമാണിത്. ഈ കഥാപാത്രത്തെ സൈജു കുറുപ്പ് ഏറെ ഭദ്രമാക്കുന്നു. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം) ശ്രുതി സുരേഷ് പ്രാൽ തൂജാൻവർ ഫെയിം) എന്നിവരും പ്രധാന വേഷമണിയുന്നു. മനു മഞ്ജിത്തിൻ്റ വരികൾക്ക് സാമുവൽ എ ബി ഈണം പകർന്നിരിക്കുന്നു. മാള, അന്നമനട, മൂക്കന്നൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.


ഛായാഗ്രഹണം - ബബിലു അജു 
എഡിറ്റിംഗ് - ഷഫീഖ്- വി.ബി
മേക്കപ്പ് - മനോജ് കിരൺ രാജ്
കോസ്റ്റം ഡിസൈൻ - സുജിത് മട്ടന്നൂർ
കലാസംവിധാനം - ബാബു പിള്ള
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സാംസൺ സെബാസ്റ്റ്യൻ
പ്രൊഡക്ഷൻ എക്സിക്കുട്ടീസ് - കല്ലാർ അനിൽ ,ജോബി ജോൺ,
പ്രൊഡക്ഷൻ കൺട്രോളർ - ജിതേഷ് അഞ്ചു മന.
പിആ‍ർഒ - വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.