വിക്ടറി വെങ്കിടേഷിന്റെ  75-ാമത്തെ ചിത്രമായ സൈന്ധവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ചിത്രം ഈ വർഷം ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. ചിത്രത്തിൻറെ ഷെഡ്യൂൾ ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. സൈലേഷ് കൊളാനുവിന്റെ സംവിധാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. നിഹാരിക എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വെങ്കട്ട് ബോയനപള്ളി നിർമ്മിക്കുന്ന ചിത്രമാണ് സൈന്ധവ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് സൈന്ധവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിലീസ് തീയതി പുറത്തുവിട്ട പോസ്റ്ററിൽ അതീവ സ്റ്റൈലിഷായാണ് വെങ്കിടേഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെങ്കിടേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായാണ് സൈന്ധവ് ഒരുങ്ങുന്നത്. ബോളിവുഡിലെ ബഹുമുഖ നടൻ നവാസുദ്ദീൻ സിദ്ദിഖി  ടോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്നുണ്ട്.   സന്തോഷ് നാരായണൻ ചിത്രത്തിനായി സംഗീതം നിർവ്വഹിക്കുന്നു. 


ALSO READ: കളിയാട്ടമല്ല,ഒരു പെരുങ്കളിയാട്ടം; ജയരാജിൻറെ പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു


എസ് മണികണ്ഠൻ ക്യാമറ ചലിപ്പിക്കുമ്പോൾ ഗാരി ബിഎച്ച് എഡിറ്ററും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറുമാണ്.  കിഷോർ തല്ലൂരാണ് സഹനിർമ്മാതാവ്. മറ്റ് അഭിനേതാക്കളെ ഉടൻ തന്നെ അണിയറപ്രവർത്തകർ പ്രഖ്യാപിക്കും.  എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യ ചിത്രമാണ് സൈന്ധവ്. ഡിഒപി: എസ്.മണികണ്ഠൻ, സംഗീതം: സന്തോഷ് നാരായണൻ, എഡിറ്റർ: ഗാരി ബി.എച്ച്, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, വിഎഫ്എക്സ് സൂപ്പർവൈസർ: പ്രവീൺ ഘണ്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കിട്ടരത്നം (വെങ്കട്ട്), പിആർഒ: ശബരി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.