Salaar Movie : പ്രഭാസ്-പൃഥ്വിരാജ് ചിത്രം സലാർ രണ്ട് ഭാഗങ്ങളിൽ എത്തുമെന്ന് റിപ്പോർട്ട്
Salaar Movie Updates : ആദ്യ ഭാഗം സെപ്റ്റംബർ 2023ന് എത്തുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു
പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രമാണ് സലാർ. ചിത്രത്തിൽ മലയാളം താരം പൃഥ്വിരാജും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സലാറിന്റെ പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റേതായി ഏറ്റവും അപ്ഡേറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. പ്രഭാസ്-പ്രശാന്ത് നീൽ ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടാണ് ഒരുക്കന്നതായിട്ടാണ് റിപ്പോർട്ട്. സലാറിന്റെ ആദ്യ ഭാഗം സെപ്റ്റംബറിൽ തിയറ്ററുകളിൽ എത്തും.
എന്നാൽ കെജിഎഫ് പോലെ തുടരെ തുടരെ സലാറിന്റെ രണ്ട് ഭാഗങ്ങളും റിലീസാകില്ല. ഒന്നാം ഭാഗം തിയറ്ററുകളിൽ എത്തിയതിന് ശേഷം ജൂനിയർ എൻടിആറുമായിട്ടുള്ള ചിത്രമായിരിക്കും പ്രശാന്ത് നീൽ ഒരുക്കുക. അതിന് ശേഷം മാത്രമെ സലാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുകയെന്ന് തെലുങ്ക് സിനിമ മാധ്യമമായ ആകാശവാണി റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം അവസാനത്തോടെ സലാറിന്റെ ചിത്രീകരണം പൂർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
2023 സെപ്റ്റംബർ 28ന് സലാർ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്. ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
കെജിഎഫിന്റെ അതെ അണിയറ പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രവി ബസ്രുർ ചിത്രത്തിന് സംഗീതം നൽകും. അൻപറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കാപ്പ, ടൈസൺ, കാളിയൻ തുടങ്ങി നിരവധി ചിത്രങ്ങൾ പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...