പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പാൻ ഇന്ത്യ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന വർദരാജ മന്നാർ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറക്കാർ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ പിറന്നാൾ ദിവസത്തിലാണ് അണിയറക്കാർ പൃഥ്വിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. പോസ്റ്റർ പങ്കുവെച്ച് കൊണ്ട് സലാർ ടീമിനോട് പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തു. 



COMMERCIAL BREAK
SCROLL TO CONTINUE READING

2023 സെപ്റ്റംബർ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്. ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇതിൽ ജഗപതി ബാബുവിന്റെ വില്ലൻ എന്ന തോന്നിപ്പിക്കുന്ന കഥാപാത്രത്തെ നേരത്തെ അവതരിപ്പിച്ചിരുന്നു. രാജമന്നാർ എന്ന കഥാപാത്രത്തെയാണ് ജഗപതി ബാബു സലാറിൽ അവതരിപ്പിക്കുന്നത്. 


Also Read: Salaar : മറ്റൊരു കെജിഎഫോ? പ്രശാന്ത് നീൽ-പ്രഭാസ് ചിത്രം സലാറിന്റെ റിലീസ് പ്രഖ്യാപിച്ചു


 


കെജിഎഫിന്റെ അതെ അണിയറ പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രവി ബസ്രുർ ചിത്രത്തിന് സംഗീതം നൽകും. അൻപറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 


കാപ്പ, ടൈസൺ, ​ഗോൾഡ്, കാളിയൻ തുടങ്ങി നിരവധി ചിത്രങ്ങൾ പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കാപ്പയുടെ ആദ്യ ടീസർ ഇന്നിറങ്ങും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.