Salaar Movie: കെജിഎഫിനെ വെല്ലുമോ `സലാർ`? ടീസറിൽ പ്രഭാസും പൃഥ്വിയും; ആദ്യ ഭാഗം സെപ്റ്റംബറിൽ റിലീസ്
കെജിഎഫ്, കെജിഎഫ് ചാപ്റ്റർ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും ചേര്‍ന്നുള്ള മൂന്നാമത്തെ ചിത്രമാണ് സലാര്‍. പ്രഖ്യാപന സമയം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് സലാർ.
പ്രശാന്ത് നീൽ ഒരുക്കുന്ന സലാറിനായി വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. കെജിഎഫിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അത്ര തന്നെ ഒരു മാസ് ചിത്രമാണ് വീണ്ടും പ്രതീക്ഷിക്കുന്നത്. പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. 1.46 മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ പ്രഭാസിനെയും പൃഥ്വിരാജിനെയും കാണിക്കുന്നുണ്ട്. ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തുന്ന തരത്തിലുള്ള ടീസർ തന്നെയാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. സലാറിന്റെ (Salaar Part-1 Ceasefire) ആദ്യ ഭാഗമാണ് സെപ്റ്റംബറിൽ റിലീസ് ചെയ്യുന്നത്. ടീസർ റിലീസ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ 4 മില്യൺ ആളുകൾ ടീസർ കണ്ടു കഴിഞ്ഞു. കെജിഎഫ്, കെജിഎഫ് ചാപ്റ്റർ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും ചേര്‍ന്നുള്ള മൂന്നാമത്തെ ചിത്രമാണ് സലാര്‍. പ്രഖ്യാപന സമയം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച സലാറിന്റെ ഓരോ അപ്‌ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.
ഇന്ന്, ജൂലൈ 6ന് രാവിലെ 5.12നാണ് സലാറിന്റെ ടീസർ പുറത്തിറക്കിയത്. പ്രശാന്ത് നീല്‍ ഒരു യൂണിവേഴ്‌സ് തന്നെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇതിന് കാരണമായി സോഷ്യല്‍ മീഡിയ ഉയര്‍ത്തിക്കാട്ടുന്ന ചില കാര്യങ്ങളാണ് രസകരം. ടീസർ റിലീസ് ചെയ്യാൻ ഈ സമയം തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ് എന്ന സംശയമാണ് എല്ലാവരിലും ഉണ്ടായത്. കെജിഎഫ് 2ന്റെ ക്ലൈമാക്‌സ് സീനുമായി സലാറിന്റെ ടീസറിന് ബന്ധമുണ്ടെന്നായിരുന്നു ആരാധകരുടെ വാദം. കാരണം റോക്കി ഭായിയുടെ കപ്പല്‍ ആക്രമിക്കപ്പെടുന്ന സമയം അതിരാവിലെ 5 മണിയ്ക്കാണെന്നും പിന്നീട് കപ്പല്‍ തകരുന്ന സമയമാണ് 5.12 എന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍.
Also Read: Padmini Movie: മൂന്ന് നായികമാരും ചാക്കോച്ചനും; പദ്മിനി ട്രെയിലറെത്തി, നാളെ തിയേറ്ററുകളിലേക്ക്
കെജിഎഫിലെ കഥ നടക്കുന്ന അതേ കാലയളവിലാണ് സലാറെന്നും അതിനാല്‍ ചിത്രത്തില്‍ റോക്കി ഭായിയും എത്തുമെന്നുമാണ് ആരാധകര്‍ പറഞ്ഞത്. ഇതോടെയാണ് സലാര്‍ പ്രശാന്ത് നീല്‍ യൂണിവേഴ്‌സിന്റെ ഭാഗമാണെന്ന വാദം ശക്തിപ്പെട്ടത്. ചിത്രത്തില്‍ പ്രഭാസ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമായിരിക്കുമെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സലാറില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജും എത്തുന്നതിനാല്‍ മലയാളികളും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...