Radhe your most Bhai: Salman Khan ന്റെ രാധേ ആപ്പിൾ ടിവിയിൽ 65 രാജ്യങ്ങളിലായി സംപ്രേക്ഷണം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം
ബെൽജിയം, ഡെൻമാർക്ക്, കാനഡ, ഫിജി, മലേഷ്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് തുടങ്ങി 65 രാജ്യങ്ങളിലാണ് ഇപ്പോൾ രാധേ യൗവർ മോസ്റ്റ് വാന്റെദ് ഭായ് എത്തിച്ചിരിക്കുന്നത്.
Mumbai: സൽമാൻ ഖാൻ (Salman Khan) ചിത്രം രാധേ (Radhe your most wanted bhai) ആപ്പിൾ ടിവിയിൽ സംപ്രേക്ഷണം ആരംഭിച്ചു. ആപ്പിൾ ടിവിയിൽ 65 രാജ്യങ്ങളിലായി സംപ്രേക്ഷണം ആരംഭിച്ച ആദ്യ ബോളിവുഡ് ചിത്രമാണ് രാധേ യുവർ മോസ്റ്റ് വാണ്ടഡ് ഭായ്. സീ 5 ലും സീ പ്ളെക്സിലൂടെയും ആണ് ചിത്രം ആദ്യം റിലീസ് ചെയ്‌തത്. റിലീസ് ദിവസം വൻ തിരക്കാണ് സീ5 ആപ്പിൽ അനുഭവപ്പെട്ടത്.
ബെൽജിയം, ഡെൻമാർക്ക്, കാനഡ, ഫിജി, മലേഷ്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് തുടങ്ങി 65 രാജ്യങ്ങളിലാണ് ഇപ്പോൾ രാധേ യൗവർ മോസ്റ്റ് വാന്റെദ് ഭായ് എത്തിച്ചിരിക്കുന്നത്. ഇതുകൂടാതെ വിവിധ പ്ലാറ്റുഫോമുകളിലായി നൂറിലധികം രാജ്യങ്ങളിൽ കൂടി ചിത്രം എത്തിക്കാൻ നിർമ്മാതാക്കൾ ആലോചിച്ച് വരികയാണ്.
ALSO READ: Happy Birthday Mohanlal: നടൻ മോഹൻലാലിന് പിറന്നാള്‍ ആശംസകൾ അറിയിച്ച് സരിഗമപയുടെ മത്സരാർഥികൾ
മെയ് 13 ഈദ് ദിനത്തിലാണ് ചിത്രം (Movie) റിലീസ് ചെയ്‌തത്. പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം നിരവധി വിമര്ശങ്ങളും നേരിട്ടിരുന്നു. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതും ലോക്ക്ഡൗണും മൂലം തീയേറ്ററുകൾ പൂട്ടി കിടക്കുന്നതാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കാനുള്ള കാരണം.
കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് (Covid) മഹാമാരി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ഈ വര്ഷം ഈദിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും താരം അറിയിച്ചിരുന്നു. മുംബൈയിലെ കുറ്റകൃത്യങ്ങളുടെ അളവ് വളരെയധികം വർദ്ധിച്ച സാഹചര്യത്തിൽ അവിടെ എത്തുന്ന പോലീസ് ഓഫീസറായി ആണ് സൽമാൻ ഖാൻ (Salman Khan) എത്തുന്നത്.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. കൊറിയൻ സിനിമയായ ഔട്ട് ലോ യുടെ പുനർനിർമ്മാണമാണ് രാധേ എന്ന സിനിമ. മാ ഡോങ് സിയോക്കും യൂൻ കൈ സാങ്ങുമാണ് ഔട്ട് ലോയിൽ അഭിനയിച്ചത്.
ചിത്രത്തിൽ സൽമാൻ ഖാനോടൊപ്പം ദിഷ പട്ടാണി (Disha Patani) , രൺദീപ് ഹൂഡ, ജാക്കി ഷിറോഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൽമാൻ ഖാൻ ഫിലിമ്സിന്റെയും സീ സ്റ്റുഡിയോയുടെയും ബാന്നറിൽ നിർമ്മിക്കുന്ന സിനിമ നിർമ്മിക്കുന്നത് സൽമാൻ ഖാൻ, സൊഹൈൽ ഖാൻ, റീൽ ലൈഫ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ സംയുക്തമായി ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...