ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രം സല്യൂട്ടിന്റെ റിലീസ് ഒടിടിയിൽ തന്നെ. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ദുൽഖർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ നിലവിൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING


 


മുൻപ് സല്യൂട്ട് നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ട് വന്നിരുന്നു. സോഷ്യൽ മീഡിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലേറ്റെസ്റ്റ്ലി എന്ന വെബൈസ്റ്റാണ് ഇത് റിപ്പോർട്ട് ചെയ്തിരുന്നത്. ജനുവരി 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.


Also Read: Salute Movie OTT Release : ദുൽഖറിന്റെ സല്യൂട്ട് നേരിട്ട് ഒടിടിയിൽ? ഡിജിറ്റൽ അവകാശം സോണി ലിവിന് എന്ന് റിപ്പോർട്ട്


 


അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ സല്യൂട്ടിൽ എത്തുന്നത്. ആദ്യമായാണ് ദുൽഖർ ഒരു മുഴുനീളൻ പോലീസ് ഓഫീസർ വേഷം ചെയ്യുന്നത്. ഇതിന് മുമ്പ് ലാൽ ജോസ് ചിത്രം വിക്രമാദിത്യൻ ചിത്രത്തിൽ ഐപിഎസ് നേടി അവസാനമെത്തുന്ന ഒരു പോലീസ് കഥപാത്രമായിരുന്നു ദുൽഖർ അവതരിപ്പിച്ചിരുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രമാണ് സല്യൂട്ട്. 


Also Read: Salute Movie Release Date: സല്യൂട്ട് റിലീസിൽ ആശങ്ക, ചിത്രം ഡയറക്ട് ഒടിടി റിലീസോ?


 


ബോബി സഞ്ജയുടെയാണ് തിരക്കഥ. ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. മനോജ് കെ ജയൻ, അലൻസിയർ, സാനിയ ഇയ്യപ്പൻ, ബിനു പപ്പു, ഗണപതി, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, ബോബൻ ആലുമൂടൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.