Salute Movie Release Date: സല്യൂട്ട് റിലീസിൽ ആശങ്ക, ചിത്രം ഡയറക്ട് ഒടിടി റിലീസോ?

ചിത്രം സെപ്റ്റംബറിൽ തിയേറ്റർ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 22, 2021, 08:10 PM IST
  • ചിത്രം സെപ്റ്റംബറിൽ തിയേറ്റർ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചത്.
  • അതിനു ശേഷം നെറ്റ്ഫ്ലിക്സ് വഴി ഒടിടി പതിപ്പും ഇറങ്ങുമെന്നായിരുന്നു അറിവ്
  • ക്ഷേ തിയേറ്റർ തുറക്കുന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
Salute Movie Release Date: സല്യൂട്ട് റിലീസിൽ ആശങ്ക, ചിത്രം ഡയറക്ട് ഒടിടി റിലീസോ?

റോഷൻ ആൻഡ്രൂസ്- ദുൽക്കർ സൽമാൻ കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങുന്ന പോലീസ് ചിത്രമാണ് സല്യൂട്ട്. ദുൽഖറിന്റെ പോലീസ് വേഷത്തിനായി ആരാധകർ ഏറെ ആകാംഷയിലാണ്. എന്നാൽ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് വലിയ ആശങ്കകളാണുള്ളത്.

ചിത്രം സെപ്റ്റംബറിൽ തിയേറ്റർ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചത്. അതിനു ശേഷം നെറ്റ്ഫ്ലിക്സ് വഴി ഒടിടി പതിപ്പും ഇറങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ തിയേറ്റർ തുറക്കുന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അതിനാൽ ഒരുപക്ഷേ ചിത്രം നേരിട്ട് ഒടിടി വഴി റിലീസാവും എന്നാണ് സൂചന.

ALSO READ: കാക്കിയിട്ട് കൂളിംഗ് ഗ്ലാസിൽ ദുൽഖറിൻറെ പുത്തൻ ഗെറ്റപ്പ്: ''സല്യൂട്ടിൻറെ'' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

 

ചിത്രീകരണവുമായി ബന്ധപ്പെട്ട് റാമോജി ഫിലിം സിറ്റിയിലെത്തിയ റോഷൻ ആൻഡ്രൂസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അവിടുത്തെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.  ദുൽഖറിന്റെ കരിയറിലെ ആദ്യ മുഴുനീള പോലീസ് വേഷമാണ് സല്യൂട്ടിലുളളത്.

 ഒപ്പം മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി, ഡയാന പെന്റി, സാനിയ ഇയ്യപ്പൻ, അലൻസിയർ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണൻ ആണ് ഒരുക്കുന്നത് എന്നതാണ് വലിയൊരു പ്രത്യേകത. സഞ്ജയ്- ബോബിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം മറ്റു തടസ്സങ്ങളില്ലെങ്കിൽ തിയേറ്റർ മുഖേനേ റിലീസാവുമെന്നാണ് കരുതുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News