ജീവിത്തിലെ ഓരോ പ്രശ്‌നങ്ങളെയും ആത്മവിശ്വാസത്തോടെ നേരിട്ട് മുന്നോട്ട് നീങ്ങുകയാണ് നടി സാമന്ത. ജീവിതത്തോടുള്ള നടിയുടെ കാഴ്ച്ചപ്പാട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടാറുണ്ട്. തന്നെ ബാധിച്ച അപൂര്‍വ്വ രോഗത്തെപോലും വളരെ പോസിറ്റീവായി കണ്ട് ജീവിതത്തോട് പോരാടുകയാണ് താരം. അതുകൊണ്ട് തന്നെ നടിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും തിടുക്കമാണ്. ഇപ്പോഴിതാ, 36ാം പിറന്നാളിനോടനുബന്ധിച്ച് താരം പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സാമന്തയുടെ ജീവിത നാള്‍ വഴിയിലെ ഓരോ ഘട്ടങ്ങളെയും അടയാളപ്പെടുത്തിയ ചിത്രങ്ങള്‍ വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പതിനാറാം വയസ്സിലെ ഫോട്ടോ തൊട്ട് സാമന്തയുടെ പ്രിയപ്പെട്ട പട്ടികുട്ടികളായ ഹഷ്, സാഷ എന്നിവരുടെ ഫോട്ടോകള്‍ വരെ അതില്‍ ഉണ്ട്. കുതിര സവാരി, പരസ്യ ചിത്രത്തിനായുള്ള ഷൂട്ടിന്റെ ചെറിയ ഭാഗങ്ങള്‍, ഭക്ഷണം, വര്‍ക്കൗട്ട് ചിത്രങ്ങള്‍, ഹൈപ്പര്‍ബാറിക്ക് തെറാപ്പി ചെയ്യുന്നതിന്റെ, ഓക്‌സിജന്‍ മാസ്‌ക്ക് വച്ചിരിക്കുന്ന ഒരു ചിത്രം എന്നിവയെല്ലാം ഉള്‍പ്പെടുന്ന പോസ്റ്റിനു താഴെയായി 'ഞാന്‍ ഇതെല്ലാം എങ്ങനെ നോക്കി കാണുന്നു' എന്നാണ് നടി കുറിച്ചിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫക്റ്റില്‍ ആണ് ഫോട്ടോകള്‍ ഉള്ളത്. നിരവധി പേരാണ് ഇതിനു താഴെ നടിക്ക് ആശംസകള്‍ പങ്കുവച്ച് എത്തുന്നത്. ശക്തയായി തിരിച്ചുവരൂ, എന്നും കൂടെയുണ്ട് എന്നൊക്കെയാണ് ആരാധകരുടെ കമ്മന്റുകള്‍.


ALSO READ: ചെന്തമിഴ്, പുഷ്പം പോലെ പറഞ്ഞ് നിവിന്‍ പോളി; റാം ചിത്രം ഏഴ് കടല്‍ ഏഴ് മലൈയുടെ ഡബ്ബിങ് വീഡിയോ കാണാം


സോഷ്യല്‍ മീഡിയ എന്നും ചര്‍ച്ചചെയ്യുന്ന നടിയാണ് സാമന്ത. നടന്‍ നാഗചൈതന്യയുമായുള്ള വിവാഹവും, വിവാഹമോചനവുമെല്ലാം അതില്‍ പെടും. ഈയടുത്തകാലത്താണ് തനിക്ക് മയോസൈറ്റിസ് എന്ന അപൂര്‍വ്വരോഗം ബാധിച്ച വിവരം നടി വെളിപ്പെയുത്തിയത്. അസുഖബാധയെ തുടര്‍ന്ന് സാമന്ത കുറച്ചു കാലം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീട് അഭിനയത്തില്‍ സജീവമായ നടിയുടെ അവസാനം ഇറങ്ങിയ ചിത്രം ശാകുന്തളമാണ്.