Hyderabad : അടുത്തിടെ ഇന്ത്യൻ സിനിമ മേഖല ഏറ്റവും ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു തെന്നിന്ത്യൻ നടി സാമന്തയും തെലുഗു നടൻ നാഗചൈതന്യയും (Samantha Naga Chaithanya Divorce) തമ്മിലുള്ള വേർപിരിയിൽ. ഒട്ടേറെ അഭ്യുഹങ്ങൾക്കൊടുവിലാണ് നടി താനും നാഗചൈതന്യയും തമ്മിൽ വേർപിരിയുന്ന വിവരം ശരിവെക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ ആ വാർത്തിക്കിടെയാണ് നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഏറ്റവും പുതിയ ചിത്രം പങ്കുവെക്കുന്നത്. ചിത്രത്തെക്കാൾ നടി അതിന് നൽകിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 


ALSO READ : Samantha Naga Chaitanya Divorce| ഡിവോഴ്സ് പ്രഖ്യാപനത്തിന് പിന്നാലെ സാമന്ത ഒന്നു കൂടി ചെയ്തു-ചിത്രങ്ങൾ പറയും


വെള്ള ഗൗ​ണ്‍ ധരിച്ച് നിൽക്കുന്ന ഫോട്ടോക്ക് വിരഹത്തിന്റെയും നഷ്ട പ്രണയത്തിന്റെ അർഥങ്ങൾ സൂചിപ്പിക്കുന്ന വരികളാണ് നടി കുറിച്ചിരിക്കുന്നത്. പഴയ ഒരു പ്രണയത്തിന്റെ ഒരു ഗാനം എന്ന പേരിലാണ് സമാന്ത കുറിപ്പ് ആരംഭിക്കുന്നത്. 



ALSO READ : Actress Samantha Akkineni| നാഗാർജുനയുടെ വിരുന്നിൽ സാമന്ത ഇല്ല താരം പക്ഷെ മറ്റൊരിടത്തായിരുന്നു


"പർവതങ്ങളിലൂടെയും കുന്നിൻ ചരിവുകളിലുടെയും ഇളം തണുത്ത കാറ്റിന്റെ ശബ്ദം, നഷ്ടപ്പെട്ടതും തിരികെ കിട്ടിയതുമായ ചിത്രങ്ങളുടെ പാട്ടുകൾ. താഴ്വരയിൽ നഷ്ടപ്രണയത്തിന്റെ അലയൊടികളും പഴയ പ്രണയ്താക്കളുടെ ഗാനവും. പഴയ ബംഗ്ലാവുകളിലും കോണിപടികളിലും ഇടനാഴികളിലും കാറ്റിന്റെ ശബ്ദം." സാമന്ത ഫോട്ടോക്ക് ക്യാപ്ഷനായി നൽകി.


ALSO READ : Samantha Akkineni: വേർ പിരിയിലിൻറെ കഥകൾ സത്യമാണോ? പേര് മാറ്റം ഒടുവിൽ വിവാഹ മോചനത്തിലേക്ക് എത്തിയോ?


2017ലാണ് സാമന്തയും നാഗചൈതന്യയും തമ്മിൽ വിവാഹിതരാകുന്നത്. വലിയതോതിൽ വാർത്തയായിരുന്നു ഇരുവരുടെ പ്രണയവും വിവാഹവും. അതുപോലെ തന്നെയായിരുന്നു ഇരുവരുടെ വേർപിരിയലും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.