Samantha Ruth Prabhu: പ്രിയപ്പെട്ട സാമിന് സ്‌നേഹവും കരുത്തും ആശംസിക്കുന്നു, കുറിപ്പുമായി നാഗ ചൈതന്യയുടെ അർദ്ധസഹോദരൻ അഖിൽ അക്കിനേനി
സാമന്തയ്ക്ക് ആശംസയുമായി എത്തിയവരില്‍ ഒരാള്‍ അഖിൽ അക്കിനേനി ആയിരുന്നു. പ്രിയപ്പെട്ട സാമിന് സ്‌നേഹവും കരുത്തും ആശംസിക്കുന്നുവെന്നാണ് അഖില്‍ കുറിച്ചത്.
Samantha Ruth Prabhu: സാമന്ത റൂത്ത് പ്രഭു തന്‍റെ രോഗ വിവരം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതോടെ വേഗം സുഖം പ്രാപിക്കട്ടെയെന്ന ആശംസയുമായി നിരവധി തെന്നിന്ത്യന്‍ താരങ്ങളും ബോളിവുഡ് താരങ്ങളുമാണ് എത്തിയത്. ബോളിവുഡ് താരം കിയാര അദ്വാനി, ജാൻവി കപൂർ, സോഫി ചൗധരി, ലക്ഷ്മി മഞ്ചു തുടങ്ങിയ താരങ്ങള്‍ അവർക്ക് സ്നേഹം നിറഞ്ഞ സന്ദേശം അയച്ചു.
എന്നാല്‍, സാമന്തയ്ക്ക് ആശംസയുമായി എത്തിയവരില്‍ ഒരാള്‍ അഖിൽ അക്കിനേനി ആയിരുന്നു. പ്രിയപ്പെട്ട സാമിന് സ്‌നേഹവും കരുത്തും ആശംസിക്കുന്നുവെന്നാണ് അഖില്‍ കുറിച്ചത്. അഖിലിന്‍റെ കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നാഗാർജുനയുടെ മകനും നാഗ ചൈതന്യയുടെ അർദ്ധസഹോദരനുമാണ് അഖിൽ അക്കിനേനി.
നാഗാർജുനയുടെ രണ്ടാം ഭാര്യയായ അമലയുടെ മകനാണ് അഖിൽ അക്കിനേനി. ലക്ഷ്മി ദഗ്ഗുബതിയാണ് നാഗ ചൈതന്യയുടെ അമ്മ. എൺപതുകളിൽ വിവാഹമോചനം നേടിയ നാഗാർജുന നർത്തകിയും നടിയുമായ അമലയെ വിവാഹം കഴിയ്ക്കുകയായിരുന്നു.
അതേസമയം, സാമന്ത റൂത്ത് പ്രഭുവിന്‍റെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഗോസിപ്പുകളുടെ വിഷയമായിരുന്നു. ഇതിനിടെ ചികിത്സയ്ക്കായാണ് സാമന്ത അമേരിക്കയില്‍ പോയത് എന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ്, സാമന്ത തന്‍റെ രോഗവിവരം ആരാധകരുമായി പങ്കുവച്ചത്. തെന്നിന്ത്യന്‍ നടി സാമന്ത കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ തന്‍റെ രോഗ വിവരം അറിയിച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചു. താന്‍ പൂര്‍ണ്ണമായും സുഖപ്പെടാന്‍ സമയമെടുക്കും എന്നും താരം കുറിപ്പിലൂടെ വ്യക്തമാക്കി. യശോദ ട്രെയിലറിനോടുള്ള ആരാധകരുടെ പ്രതികരണങ്ങള്‍ തനിക്ക് ഏറെ ശക്തി നല്‍കുന്നതായും താരം വെളിപ്പെടുത്തി.
ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സാമന്തയെ പിടികൂടിയിരിയ്ക്കുന്നത്. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന ഈ രോഗം ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെയും ബാധിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...