Kangana Ranaut: രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിക്കുന്നതായി കങ്കണ റണൗത്, ഈ മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ആഗ്രഹം

രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നതായി ബോളിവുഡ് താരം കങ്കണ റണൗത്. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ അടുത്തിടെ താരം പങ്കുവച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 30, 2022, 12:46 PM IST
  • മാധ്യമങ്ങളുമായി നടത്തിയ സംവാദത്തില്‍ അവസരം ലഭിച്ചാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രാദേശില്‍ നിന്നും മത്സരിക്കുമെന്നും കങ്കണ റണൗത് സൂചിപ്പിച്ചു.
Kangana Ranaut: രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിക്കുന്നതായി കങ്കണ റണൗത്, ഈ മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ആഗ്രഹം

Kangana Ranaut: രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നതായി ബോളിവുഡ് താരം കങ്കണ റണൗത്. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ അടുത്തിടെ താരം പങ്കുവച്ചു. 

തന്‍റെ  മൂര്‍ച്ചയേറിയ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം നേടിയിരിയ്ക്കുന്ന കങ്കണ റണൗത്, അടുത്ത ലോക്‌സഭാ  തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. മാധ്യമങ്ങളുമായി നടത്തിയ സംവാദത്തില്‍  അവസരം ലഭിച്ചാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രാദേശില്‍ നിന്നും മത്സരിക്കുമെന്നും താരം സൂചിപ്പിച്ചു.

Also Read:  Bilal Movie : മമ്മൂട്ടിയുടെ ബിലാലിന്റെ ഷൂട്ടിങ് 2023 ൽ, ചിത്രീകരണം ഭൂരിഭാഗവും വിദേശത്ത്?

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മണ്ഡി സീറ്റിൽ നിന്ന് മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായി താരം വെളിപ്പെടുത്തി. പൊതുജനങ്ങൾ ആഗ്രഹിക്കുകയും ഭാരതീയ ജനതാ പാർട്ടി (BJP) തനിക്ക് ടിക്കറ്റ് നൽകുകയും ചെയ്താൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും താരം വെളിപ്പെടുത്തി.

അടുത്തിടെ നടന്ന ഒരു പരിപാടിയ്ക്കിടെ കങ്കണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറെ പ്രശംസിക്കുകയും  അദ്ദേഹത്തെ 'മഹാനായ വ്യക്തി' എന്ന് പരാമര്‍ശിക്കുകയും ചെയ്തു. കൂടാതെ, പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും എതിരാളികളാണെന്നത് സങ്കടകരമാണെന്നും കങ്കണ പറഞ്ഞു. 

രാഹുൽ ഗാന്ധിയെ നേരിടുന്നത് മോദിജിക്ക് സങ്കടകരമാണ്, അതേപോലെ മോദിയെ നേരിടുന്നത് രാഹുൽ ഗാന്ധിക്ക് സങ്കടകരമാണ്. പക്ഷേ, തനിക്ക് എതിരാളിയില്ലെന്ന് മോദിജിക്ക് അറിയാം. അതേസമയം, രാഷ്ട്രീയത്തില്‍ രാഹുലും പരമാവധി ശ്രമിക്കുന്നുണ്ട്. സംവാദത്തില്‍ ആം ആദ്മി പാര്‍ട്ടിയെ  നിശിതമായി വിമര്‍ശിച്ച കങ്കണ AAP യുടെ വ്യാജ വാഗ്ദാനങ്ങളിൽ ഹിമാചൽ വീഴില്ലെന്നും വ്യക്തമാക്കി. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവെയായിരുന്നു  കങ്കണയുടെ ഈ പരാമര്‍ശം. 

ഹിമാചലിലെ ആളുകൾക്ക് അവരുടേതായ സൗരോർജ്ജമുണ്ട്, അവർ സ്വന്തമായി പച്ചക്കറികൾ വളർത്തുന്നു, കങ്കണ പറഞ്ഞു. ഹിമാചലിലെ ആളുകള്‍ക്കായി AAP നടത്തി യിരിയ്ക്കുന്ന  സൗജന്യ പ്രഖ്യാപനങ്ങളിൽ നിന്ന് യാതൊരു പ്രയോജനവും ലഭിക്കാൻ പോകുന്നില്ല. ഹിമാചലിലെ ജനങ്ങൾ സൗജന്യമായി ഒന്നും ആഗ്രഹിക്കുന്നില്ല, താരം പറഞ്ഞു.

ഇതിനിടെ കൂടുതൽ പേർ രാഷ്ട്രീയത്തിലേക്ക് വരണമെന്ന ആഗ്രഹവും കങ്കണ പ്രകടിപ്പിച്ചു. ബോളിവുഡിൽ സ്വജനപക്ഷപാതം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് ബോളിവുഡിനെ ലക്ഷ്യമാക്കി താരം  പറഞ്ഞു, എന്നാല്‍, ഇപ്പോള്‍ പ്രേക്ഷകര്‍ കൂടുതല്‍ ബോധവാന്മാരായതായി കങ്കണ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News