Shakuntalam First Look Poster: വശ്യ മനോഹരിയായി സമന്താ,  ‘ശാകുന്തള’ത്തിന്‍റെ (Shaakuntalam) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാളിദാസന്‍ രചിച്ച ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ നായികയാകുന്നത്  തെന്നിന്ത്യന്‍ താര്‍ സുന്ദരി  സമന്തയാണ്.  ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ബിഗ്‌ ബജറ്റ് ചിത്രം കാത്തിരിക്കുന്നത്.


സിനിമയിൽ ടൈറ്റിൽ റോളിലാണ് സമന്താ  എത്തുന്നത്.  ശകുന്തളയായി കിടിലൻ  മേക്കോവറിലുള്ള സാമന്തയെ പോസ്റ്ററിൽ കാണാം. ചിത്രത്തിന്‍റെ പോസ്റ്ററിൽ മനംമയക്കുന്ന ഭംഗിയോടെ  തന്‍റെ സെൻസേഷണൽ അവതാരത്തിലൂടെ താരം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്. ധാരാളം പുഷ്പാഭരണങ്ങളും വലിയ ചുരുണ്ട മുടിയുമായി വെള്ള വസ്ത്രം ധരിച്ച സമന്താ പോസ്റ്ററിലെ ടൈറ്റിൽ കഥാപാത്രമായി  എത്തുന്നു...   കൂടാതെ സമന്തായ്ക്കൊപ്പം  ഫ്രെയിമിൽ വെളുത്ത മയിലുകളും ഹംസങ്ങളും മാനുകളും മുയലുകളും തുടങ്ങിയവയേയും കാണാം.  



ശാകുന്തളം  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  കണ്ടാല്‍ ഒരു പെയിന്‍റിംഗ് പോലെയാണ്  തോന്നുക. സമന്തായുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ്  ശാകുന്തളം.   തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ, സമന്താ ശാകുന്തളത്തിന്‍റെ പോസ്റ്റർ പങ്കുവച്ചിരുന്നു.  


മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.