റഹ്മാൻ നായകനായ സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ സിനിമയായ 'സമാറ' നാളെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിൻ്റെ പേരിലും റഹ്മാൻ്റെ ആൻ്റണി എന്ന കഥാപാത്രത്തിലും ഏറെ ദുരൂഹതകളും നിഗൂഢതകളും ഒളിപ്പിച്ചുകൊണ്ടുള്ള ഒരു അവതരണ രീതിയാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിയാ ശാന്ത് ആണ് റഹ്മാൻ്റെ നായികയായി എത്തുന്നത്. ഭരത്, പ്രശസ്ത ബോളിവുഡ് താരം മീർസർവാർ, രാഹുൽ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോംസ്കോട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതിയ മുഖങ്ങളും ഒട്ടനവധി വിദേശ താരങ്ങളും സമാറയിൽ അണിനിരക്കുന്നു.


ALSO READ: Jailer movie review: രജനി, മോഹൻലാൽ, ശിവരാജ് കുമാർ തൂക്കിയടി; നെൽസാ എന്നാടാ പണ്ണി വെച്ചിരിക്കേയ്ൻ, അക്ഷരാർത്ഥത്തിൽ തിയേറ്റർ കുലുങ്ങി


സിനു സിദ്ധാർഥ് ഛായഗ്രഹണവും ദീപക് വാര്യർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഗോപീ സുന്ദർ പാശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ദിനേശ് കാശിയാണ് സംഘട്ടനം സംവിധാനം ചെയ്തിരിക്കുന്നത്. നാല് വർഷങ്ങൾക്ക് ശേഷം റഹ്മാൻ ഒരു മാസ് ആക്ഷൻ സിനിമയുമായി മലയാളത്തിലേക്ക് എത്തുന്നുവെന്നത് കൊണ്ടുതന്നെ റഹ്മാൻ്റെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സമാറ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.