പെൺകുട്ടിയെ അവഹേളിച്ച് നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിച്ചിട്ടല്ല പ്രശ്ന പരിഹാരം- ഹരീഷ് പേരടി സംയുക്ത വിഷയത്തിൽ
ജോലി സംബന്ധമായ കരാറുകൾ തെറ്റിച്ചിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായോ,തൊഴിൽ സംഘടനകളുമായി ചർച്ചചെയ്തോ ആണ് പരിഹരിക്കപെടേണ്ടത്
സംയുക്ത മേനോൻ വിവാദത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് താരം നിലപാട് വ്യക്തമാക്കിയത്. ജോലി സംബന്ധമായ കരാറുകൾ തെറ്റിച്ചിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായോ,തൊഴിൽ സംഘടനകളുമായി ചർച്ചചെയ്തോ ആണ് പരിഹരിക്കപ്പെടേണ്ടതെന്നും ഒരു പെൺകുട്ടിയെ പൊതുസമൂഹത്തിനുമുന്നിൽ അവഹേളിച്ച്..നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിച്ചിട്ടല്ലെന്നും ഹരീഷ് പോസ്റ്റിൽ പറയുന്നു.
ഹരീഷ് പേരടിയുടെ പോസ്റ്റ്
ജോലി സംബന്ധമായ കരാറുകൾ തെറ്റിച്ചിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായോ,തൊഴിൽ സംഘടനകളുമായി ചർച്ചചെയ്തോ ആണ് പരിഹരിക്കപെടേണ്ടത്...അല്ലാതെ സ്വന്തം ജാതിവാൽ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ,ഒരു പെൺകുട്ടിയെ പൊതുസമൂഹത്തിനുമുന്നിൽ അവഹേളിച്ച്..നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിച്ചിട്ടല്ല...സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോൾ..ഷൈൻ..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആൺ മാത്രമാകുന്നു..ഷൈൻ തിരുത്തുമെന്ന പ്രതീക്ഷയോടെ.
മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിം ആയാലുംചെയ്ത ജോലി പൂര്‍ത്തിയാക്കണമെന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രസ്താവന. ബൂമറാംഗ് സിനിമയുടെ പ്രമോഷനിടെയാണ് താരം സംയുക്തയെ വിമർശിച്ച് രംഗത്തെത്തിയത്. സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന സംയുക്ത ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.
'എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനിൽപ്പുണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയേട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപ്പോയെന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തതെന്നും ഷൈൻ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...