നിക്കര്‍ വിട്ടൊരു കളിയില്ല!!
`നിക്കര്‍ വിട്ടൊരു കളി ഇല്ല അല്ലെ`
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് മലയാള ചലച്ചിത്ര ലോകത്ത് ചുവടുറപ്പിച്ച താരമാണ് സാനിയ അയ്യപ്പന്‍. മോഡേണ്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ ഏറെ സൈബര്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുള്ള വ്യക്തി കൂടിയാണ് സാനിയ.
ഇന്‍സ്റ്റഗ്രാമില്‍ സ്ഥിര സാന്നിധ്യമായ സാനിയയുടെ പുതിയ ചിത്രങ്ങള്‍ക്കും സമാനമായ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. എന്നാല്‍, അതിലൊരാള്‍ക്ക് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സാനിയ.
'നിക്കര്‍ വിട്ടൊരു കളി ഇല്ല അല്ലെ' എന്ന കമന്‍റിനായിരുന്നു സാനിയയുടെ മറുപടി. 'ഇല്ലെടാ കുട്ടാ' എന്നാണ് സാനിയ സദാചാര വീരന് മറുപടി നല്‍കിയത്.
സാനിയുടെ മറുപടി ലൈക്ക് ചെയ്ത് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.ചിത്രത്തിനു താഴെ നിരവധി ആളുകളാണ് വിമർശനവുമായി എത്തുന്നത്. വസ്ത്രത്തിന്റെ ഇറക്കം വീണ്ടും കുറഞ്ഞുപോകുകയാണെന്നാണ് കൂടുതൽ പേരും കമന്‍റ് ചെയ്യുന്നത്.
എന്നാൽ ഇതേ വസ്ത്രം അണിഞ്ഞ മറ്റു രണ്ട് ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് സാനിയ ഇവർക്ക് മറുപടി നൽകിയത്.