Love and War: ആരാധകർക്ക് ആവേശമായി പുതിയ അപ്ഡേറ്റ്; സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാറിന്റെ റിലീസ് പ്രഖ്യാപിച്ചു
Love and War Release Date: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2026 മാർച്ച് 20ന് തിയേറ്ററുകളിൽ എത്തുമെന്നാണ് ഏറ്റവും പുതിയതായി അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്ന അപ്ഡേറ്റ്.
പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാറിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ലവ് ആൻഡ് വാർ 2026 മാർച്ച് 20ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം.
രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന ഇതിഹാസ കഥയായ ലവ് ആൻഡ് വാർ പ്രഖ്യാപന ദിവസം മുതൽ തന്നെ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
പ്രഖ്യാപനം മുതലിങ്ങോട്ട് സിനിമയെ കുറിച്ച് കൂടുതൽ അറിയാൻ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2026 മാർച്ച് 20ന് തിയേറ്ററുകളിൽ എത്തുമെന്നാണ് ഏറ്റവും പുതിയതായി അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്ന അപ്ഡേറ്റ്.
ALSO READ: ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ഇന്ദ്രജിത്ത്; പ്രീ അനൗൺസ്മെൻ്റ് ടീസർ റിലീസ് ചെയ്തു
ഈ വർഷത്തെ ഏറ്റവും വലിയ ചിത്രത്തെക്കുറിച്ചുള്ള വലിയ അപ്ഡേറ്റാണിത്. റംസാൻ, രാമ നവമി തുടങ്ങിയ ഉത്സവങ്ങൾ അനുബന്ധിച്ചുള്ള പ്രധാന അവധിക്കാലത്തോടനുബന്ധിച്ചാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ.
ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശൽ എന്നിവർ സഞ്ജയ് ലീല ബൻസാലിക്കൊപ്പം ഒന്നിക്കുന്ന പ്രോജക്ട് തുടക്കം മുതൽ തന്നെ വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മൾട്ടിസ്റ്റാർ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.