ഗോകുൽ സുരേഷ്, യോഗി ബാബു , പ്രമോദ് ഷെട്ടി എന്നിവർ പ്രധാന വേഷം ചെയ്യുന്ന  " സന്നിധാനം പി ഒ "  എന്ന മലയാളം - തമിഴ് സിനിമയുടെ ചിത്രീകരണം തുടരുകയാണ്. സെറ്റിൽ യോഗി ബാബു ജോയിൻ ചെയ്‌തിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഋതിക്, മിത്ര കുര്യൻ, മേനക സുരേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പാൻ ഇന്ത്യൻ തലത്തിൽ നിർമിക്കുന്ന ചിത്രം തമിഴ്, മലയാളം ഭാഷകളിലാണ് റിലീസിന് എത്തുന്നത്. 


ശബരിമല പശ്ചാത്തലമായി ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ സിനിമ സംവിധാനം ചെയ്യുന്നത് രാജീവ്‌ വൈദ്യയാണ്.  സർവ്വത സിനി ഗാരേജ്, ഷിമോഗ ക്രീയേഷൻസ്, വിവികെ എന്റർടൈന്മെന്റ്സ് എന്നീ ബാനറുകളിൽ മധു റാവു, ഷബീർ പത്താൻ, വി വിവേകാനന്ദൻ എന്നിവരാണ് നിർമ്മാണം. 


ശബരിമലയും, അവിടെ ഡോലി ചുമക്കുന്നവരും, സന്നിധാനം പോസ്റ്റ്‌ ഓഫീസും ആണ് കഥയുടെ പശ്ചാത്തലം. തിരക്കഥ - രാജേഷ് മോഹൻ  ,  ക്യാമറ - വിനോദ് ഭാരതി എ  , സൗണ്ട് ഡിസൈൻ - രംഗനാഥ് രവി,  പ്രൊഡക്ഷൻ കൺട്രോളർ - റിച്ചാർഡ് ,  സ്റ്റിൽസ് - റെനി , ഡിസൈൻ  - ആദിൻ ഒല്ലൂർ , PRO -  ശബരി


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.