മഞ്ജു വാര്യരുടെ `കിം കിം കിം` ഗാനത്തിന്‍റെ സംസ്കൃതം വേർഷന്‍ പുറത്തിറങ്ങി...!!
മഞ്ജു വാര്യരുടെ 'കിം കിം കിം' ഗാനത്തിന്‍റെ സംസ്കൃതം വേർഷന്‍ പുറത്തിറങ്ങി...!!
അഭിനയത്തിലും ഡാൻസിലും മാത്രമല്ല, പാട്ടിലും മികവ് തെളിയിച്ചിട്ടുള്ള നടിയാണ് മലയാളത്തിന്‍റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിന് വേണ്ടി മഞ്ജു വാര്യര്‍ ആലപിച്ച ഗാനം ആരാധകര്‍ക്ക് ഏറെ പ്രിയമായിരുന്നു...
ഈ ഗാനത്തിന് നൃത്തച്ചുവടുമായി മഞ്ജു വാര്യര്‍ (Manju Warrier) തന്നെ രംഗത്തെത്തിയിരുന്നു. കെനിയയിലെ കുട്ടികള്‍ ഏറെ പോപ്പുലര്‍ ആയ ഈ ഗാനത്തിന് ഡാന്‍സ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
എന്നാല്‍ അവിടെയും തീരുന്നില്ല, ഗാനത്തിന്‍റെ പ്രസക്തി. ഇപ്പോള്‍ ഈ ഗാനത്തിന്‍റെ സംസ്കൃതം വേർഷന്‍ പുറത്തിറങ്ങിയിരിയ്ക്കുകയാണ്.
ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ സംസ്കൃത അദ്ധ്യാപകനായ ഷിബുകുമാർ ആണ് പ്രസക്തമായ ഈ ഗാനത്തിന് സംസ്കൃതം വരികള്‍ എഴുതി തിട്ടപ്പെടുത്തിയത്. സാധാരണ ജനങ്ങളിലേക്ക് സംസ്കൃതം ഭാഷ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനപ്രിയ ഗാനത്തിന് സംസ്കൃതത്തിലുള്ള വരികൾ എഴുതി അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എന്തായാലും കിം കിം കിം ഗാനത്തിന്‍റെ സംസ്കൃതം വേർഷൻ സമൂഹമാധ്യമത്തിൽ വൈറലായിരിയ്ക്കുകയാണ്.
Also read: കിച്ച സുദീപിന്‍റെ നായികയായി മഞ്‍ജു വാര്യര്‍ തെലുങ്കിലേക്ക്?
സംസ്കൃത ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന ലൈവ് സാൻസ്കൃത് ടീമുമായി ചേർന്നാണ് ഷിബുകുമാർ ഗാനം തയ്യാറാക്കിയിരിക്കുന്നത്. അദിതി നായരാണ് സംസ്കൃത ഗാനം ആലപിച്ചത്.
സംസ്കൃതം വേർഷന്‍ മഞ്ജുവാര്യർ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് വലിയ ജനശ്രദ്ധ കിട്ടിയത്.