മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിൻെറ റിവ്യൂവിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തനായ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് അണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പലപ്പോഴും വിവാദങ്ങളിൽ ചെന്ന് ചാടാറുണ്ട്. നടി നിത്യ മേനനുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ സന്തോഷ് വർക്കിക്കെതിരെ നിരവധിയാളുകൾ രം​ഗത്തുവന്നിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിത്യാ മേനനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിത്യാ മേനൻ തന്നെ വിമ‍ർശനം ഉന്നയിച്ചതോടെ സന്തോഷ് വർക്കി മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു. എന്നാൽ ഇതിന് ശേഷവും സിനിമാ നടിമാരുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും ഉണ്ടായി. നടി നിഖില വിമലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മോനിഷ മോഹന്‍ മേനോന്‍, ഐശ്വര്യ ലക്ഷ്മി, മഞ്ജു വാര്യർ, നടൻ കമൽ ഹാസന്റെ മകൾ അക്ഷര ഹാസൻ തുടങ്ങിയവരെയും വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.


ALSO READ: 'റാഹേൽ മകൻ കോര' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?


ഇപ്പോൾ ഇതാ വീണ്ടും സമാനമായ നീക്കവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ആറാട്ടണ്ണൻ. നടി മീരയെ കുറിച്ചാണ് കഴിഞ്ഞ ദിവസം വീഡിയോയിൽ സന്തോഷ് വർക്കി സംസാരിച്ചത്. നടി മീനക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണെന്ന് സന്തോഷ് വർക്കി പറഞ്ഞു. മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെൺകുട്ടിയാണ് മീന. അതുകൊണ്ടുതന്നെ മീനെക്കൊരു ജീവിതം കൊടുക്കാൻ തയ്യാറാണെന്നും അതുകൊണ്ട് മീനക്ക് ഒരു മകളുണ്ട് എന്നത് തനിയ്ക്ക് ഒരു പ്രശ്നമേയല്ലെന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു. 


അതേസമയം, നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ സന്തോഷ് വർക്കിയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇത്രയും ചീപ്പാകരുതെന്നാണ് മിക്കവരും പറയുന്നത്. സ്ഥിരമായി ഇത്തരത്തിൽ പബ്ലിസിറ്റിക്ക് വേണ്ടി നായകന്മാരെയും നായികമാരെയും പറ്റി എന്തും പറയാമെന്ന് കരുതരുതെന്ന് പറയുന്നവരുമുണ്ട്. നിയമ നടപടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഓർമ്മിപ്പിക്കുന്നവരും കുറവല്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.