അനു സിത്താര, അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്തോഷം. ചിത്രത്തിന്റെ ട്രെയിലർ അണിയറക്കാർ പുറത്തുവിട്ടു. ഒരു കുടുംബ ചിത്രമായിരിക്കും സന്തോഷം എന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. കുടുംബ ബന്ധങ്ങളുടെ ആഴം പറയുന്ന ചിത്രമായിരിക്കുമിത്. ചിത്രത്തിൽ കലാഭവൻ ഷാജോൺ, മല്ലിക സുകുമാരൻ, ബേബി ലക്ഷ്‍മി, ആശാ അരവിന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്. ജയ്ഹരിയാണ് സംഗീതം പകർന്നിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'മീസ്- എൻ- സീൻ എന്റർടെയ്‍ൻമെന്റ്'ന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അര്‍ജുൻ സത്യന്റെതാണ്. ഛായാഗ്രഹണം എ.കാർത്തിക്കും ചിത്രസംയോജനം ജോൺകുട്ടിയുമാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.



Also Read: Shahabaz Aman: ഇതൊരു മഹാഭാഗ്യം, കാലത്തിന്റെ അതികഠിനമായ ഒരു പരീക്ഷണവും!: 'ഏകാന്തതയുടെ അപാരതീരം'ത്തില്‍ സന്തോഷം പങ്കുവച്ച് ഷഹബാസ് അമന്‍


കലാസംവിധാനം: രാജീവ് കോവിലകം, മേയ്ക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണനൻ, വസ്ത്രാലങ്കാരം: അസാനിയ നസ്രിൻ, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി, ഡിസൈൻ: മാ മി ജോ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സിൻജോ ഒറ്റത്തയ്ക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോസഫ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പിആർ &  മാർക്കറ്റിംങ്: വൈശാഖ് സി വടക്കേവീട്.