മുംബൈ : താരപുത്രി എന്ന നിലയിൽ ഒരു സെലിബ്രേറ്റിയും ഇൻഫ്ലുവൻസറുമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറാ ടെൻഡുൽക്കർ. ലണ്ടണിൽ മെഡിസിൻ പഠനം പൂർത്തിയാക്കി അടുത്തിടെയാണ് സാറാ മോഡലിങ്ങിലേക്ക് ചുവട് വെച്ചിരിക്കുന്നത്. അതിന്റെ പിന്നാലെ ഇതാ താരപുത്രി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സാറായ്ക്ക് ഗ്ലാമറസ് ലോകത്തിന്റെ ഭാഗമാകാൻ താൽപര്യമുണ്ടെന്നാണ് സിനിമ വാർത്ത വെബ്സൈറ്റായ ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാറാ ഉടൻ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചേക്കും. താരപുത്രിക്ക് അഭിനയത്തിൽ അതിയായ താൽപര്യമുണ്ടെന്നും സാറാ അടുത്തിടെ അഭിനയത്തെ കുറിച്ച് പഠിച്ചിരുന്നു. 24-കാരിയായ സച്ചിന്റെ പുത്രിക്ക് ഗ്ലാമറസ് ഇൻഡസ്ട്രിയുടെ ഭാഗമാകാനാണ് താൽപര്യമെന്ന് സാറയുമായി ഏറ്റവും അടുത്ത ബന്ധമുള്ള വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു. 


മോഡലും കൂടിയായ സാറയ്ക്ക് കുടുംബത്തിൽ നിന്ന് പൂർണ പിന്തുണയാണ് ലഭിക്കുന്നത്. സാറായുടെ ആഗ്രഹം എന്താണോ അതിന് പൂർണ പിന്തുണ സച്ചിനും അഞ്ജിലും നൽകുന്നുണ്ടെന്നാണ് വൃത്തത്തെ ഉദ്ദരിച്ചു കൊണ്ട് ബോളിവുഡ് ലൈഫ് തങ്ങളുടെ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. 


കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഷാഹിദ് കപൂറിന്റെ നായകിയായ സാറാ ടെൻഡുൽക്കറെത്തുന്നു എന്ന അഭ്യുഹം പുറത്ത് വന്നിരുന്നു. എന്നാൽ തന്റെ മകൾ ഇപ്പോൾ പഠക്കുവാണെന്നും യാതൊരു വസ്തുതയില്ലാത്ത അഭ്യുഹങ്ങൾ തന്നെ അസ്വസ്ഥനാക്കുന്നുയെന്ന് അന്ന് സച്ചിൻ ടെൻഡുൽക്കർ റിപ്പോർട്ടിനെ തള്ളികൊണ്ട് രംഗത്തെത്തിയിരുന്നു. താരപുത്രയുടെ മനസ് ഇപ്പോൾ മാറിയോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ താരവും ഗുജറാത്ത് ടൈറ്റൻസിന്റെ ഓപ്പണറും കൂടിയായ ശുഭ്മാൻ ഗില്ലും സാറായും തമ്മിൽ പ്രണയത്തിലാണെന്നുള്ള അഭ്യുഹങ്ങളും ബോളിവുഡ് മാധ്യമങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.