'പോർ തൊഴിൽ ', ' പരം പൊരുൾ ' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ശരത് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലറായ "ഹിറ്റ് ലിസ്റ്റ് " നാളെ റിലീസ് ചെയ്യും. ഒട്ടേറെ സവിശേതകളുള്ള ചിത്രത്തിൻ്റെ നിർമ്മാതാവ് പ്രശസ്ത സംവിധായകൻ കെ.എസ്.രവികുമാറാണ്. നവാഗതരായ സൂര്യ കതിർ കാക്കല്ലാർ , കെ.കാർത്തികേയൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ എന്ന് ഖ്യാതി നേടിയ വിക്രമൻ്റെ പുത്രൻ വിജയ് കനിഷ്‌ക ഹിറ്റ് ലിസ്റ്റിലൂടെ തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഐശ്വര്യാ ദത്ത , സ്മൃതി വെങ്കട്ട് , സിത്താര, അഭി നക്ഷത്ര, അനുപമ കുമാർ, കെ ജി എഫ് വില്ലൻ രാമചന്ദ്ര രാജു ( ഗരുഡ റാം ), ഗൗതം വാസുദേവ് മേനോൻ, സമുദ്രക്കനി, മുനിഷ് കാന്ത്, റെഡിൻ കിങ്സ്‌ലി, ബാലശരവണൻ എന്നിങ്ങനെ വലിയൊരു താര നിര മറ്റു  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ. രാം ചരൺ സിനിമാട്ടോഗ്രാഫിയും  , ജോൺ എബ്രഹാം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ആർക്കെ സെല്ലുലോയ്ഡിൻ്റെ ബാനറിൽ കെ.എസ്.രവികുമാർ നിർമ്മിച്ച " ഹിറ്റ് ലിസ്റ്റ്  " മുരളി സിൽവർ സ്ക്രീൻ  പിക്ചർസ് കേരളത്തിൽ റിലീസ് ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.