നടൻ കാർത്തിയുടെ കരിയർ ഗ്രാഫ് തമിഴ് - തെലുങ്ക് സിനിമാ രംഗത്ത് അനുദിനം വളരുകയാണ്. ' വിരുമൻ ', ' പൊന്നിയിൻ സെൽവൻ ,' എന്നീ സിനിമകളുടെ വിജയം താരത്തിൻ്റെ കരിയറിന് കൂടുതൽ കരുത്തേകിയിരിക്കുന്നു. ഈ സിനിമകളെ തുടർന്ന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന കാർത്തി ചിത്രം ' സർദാർ ' ദീപാവലിയോടനുബന്ധിച്ച് പ്രദർശനത്തിനെത്തുന്നു. ' ഇരുമ്പ്ത്തിരൈ ', ' ഹീറോ ' എന്നീ വൻ ഹിറ്റുകൾ സമ്മാനിച്ച പി.എസ്. മിത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം വൻ മുതൽ മുടക്കിൽ, ദീർഘ കാലത്തെ കഠിനാധ്വാനത്തിലൂടെ ഒരു ബ്രമാണ്ഡ സിനിമയായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് സംവിധായകനും സൂപ്പർ ഹിറ്റ് നായകനും കൈ കോർക്കുന്നുവെന്നതാണ് ഈ സിനിമയുടെ ആദ്യ സവിശേഷത.


COMMERCIAL BREAK
SCROLL TO CONTINUE READING

സർദാർ എന്നാൽ പേർഷ്യൻ ഭാഷയിൽ പടത്തലവൻ എന്നാണ് അർഥം. ഒരു സ്പൈ ത്രില്ലർ സിനിമയാണ് സർദാർ. രാജ്യത്തിൻ്റെ സുരക്ഷാ ( മിലിട്ടറി) രഹസ്യങ്ങൾ ചോർത്തുന്ന ജോലി മാത്രമല്ല ചാരപ്രവൃത്തിയെന്ന് വെളിപ്പെടുത്തുന്ന പ്രമേയമാണ് ' സർദാർ ' കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. നമ്മുടെ അടുത്തുള്ള ചായ പീടികയിലുള്ള ഒരു പയ്യനിൽ  നിന്നു പോലും ചാരപ്രവൃത്തി തുടങ്ങാം. വളരെ സിമ്പിളായ ഒരു സ്ഥലത്ത് നിന്ന് തുടങ്ങി ഉന്നതങ്ങൾ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര തലം വരെ ഇത് നീളുന്നു. അന്താരാഷ്ട്ര രാഷ്ട്രീയവും ഇതിലുണ്ട്. ഇത് സാധാരണക്കാരനെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് സർദാറിലൂടെ പറയുന്നത്. ഭാരതിയാർ കവിതയിലെ പോലെ, "നീ എന്നത് ആരാണ്? ശരീരമോ, ജീവനോ, പ്രവൃത്തിയോ..." നമ്മുടെ ഐഡൻ്റിറ്റി നമ്മൾ ചെയ്യുന്ന പ്രവർത്തിയാണ്. ചാരന്മാരും അങ്ങനെ തന്നെ.


ALSO READ: Rorschach Movie: ഇനി വെറും ഒരു നാൾ മാത്രം; ഉദ്വേ​ഗം നിറച്ച് 'റോഷാക്കി'ന്റെ പ്രീ റിലീസ് ടീസർ


അലക്സാണ്ടർ, ഹിറ്റ്ലർ ഉൾപ്പെടെയുള്ള പ്രമുഖരായ ഭരണാധിപന്മാരുടെ  വിജയത്തിനു  പ്രാധാന കാരണം ചരൻമാരാണെന്ന് ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാനാവും. അങ്ങനെയുള്ള ചാരന്മാരെ തേടി ഒരു പടത്തലവനെ പോലെ ദേശങ്ങൾ താണ്ടിയുള്ള കാർത്തിയുടെ യാത്രയാണ് ' സർദാർ ' പറയുന്നത്. പല വ്യതസ്ത വേഷ പകർച്ചയുള്ള പോലീസ് കഥാപാത്രമാണ് കാർത്തിയുടേത്. ഇതിലെ അച്ഛൻ വേഷത്തിൻ്റെ രൂപ ഭാവങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. യുവാവ്, വൃദ്ധൻ എന്നീ രണ്ട് വേഷപ്പകർച്ചകളും തമ്മിൽ വലിയ അന്തരമുണ്ട്. അച്ഛൻ വേഷം ചെയ്യാനായി മൂന്ന് മണിക്കൂർ നേരത്തെ മേക്കപ്പിന് ശേഷം, ആ മേക്കപ്പോട് കൂടി ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ കാർത്തിക്ക് ഏറെ അധ്വാനം വേണ്ടി വന്നു. ഒപ്പം സ്റ്റണ്ടും ചെയ്യണം. തൻ്റെ കഠിനാധ്വാനത്തിലൂടെ കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുകയാണ് കാർത്തി ഈ ചിത്രത്തിൽ.


റാഷി ഖന്ന, രജിഷ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ലൈലയും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നു. ഇത് വരെയുള്ള കാർത്തി സിനിമകളിൽ നിന്നും വേറിട്ട് വൻ മുതൽ മുടക്കിലാണ് പ്രിൻസ് പിക്ചേർസിൻ്റെ ബാനറിൽ എസ്. ലക്ഷ്മൺ കുമാർ ' സർദാർ ' നിർമ്മിച്ചിരിക്കുന്നത്. ഫോർച്യുൺ സിനിമാസാണ്  ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചുങ്കെ പാണ്ഡെ, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ജി. വി. പ്രകാശ് കുമാർ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നു. ജോർജ്ജ് സി വില്യംസാണ് ഛായഗ്രാഹകൻ. ദിലീപ് സബ്ബരായനാണ് സ്റ്റണ്ട് മാസ്റ്റർ. ഷോബി പോൾരാജാണ് നൃത്ത സംവിധാനം. പിആർഒ സി.കെ.അജയ് കുമാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.